തിരുവനന്തപുരം: ആകാശത്തിലൂടെ പറക്കുന്ന വിമാനങ്ങളെ നോക്കി ഒരുനാള് ഞാനും പൂന്തുറ കടലിന് മുകളിലൂടെ വിമാനം പറപ്പിക്കുമെന്ന് കൂട്ടുകാരികളോട് പറയുമായിരുന്നു കരിഷ്മ ബിൻരാജ്.
ഇന്നിപ്പോള് ആ സ്വപ്നം സാക്ഷാത്കരിച്ചതിന്റെ ചാരിതാർത്ഥ്യത്തിലാണ് ഈ യുവതി. പ്രാരാബ്ധങ്ങളുടെ കടമ്പകള് കടന്ന് ദക്ഷിണാഫ്രിക്കയില് 17 മണിക്കൂറിലധികം ഒറ്റക്ക് വിമാനം പറത്തി സ്വകാര്യ പൈലറ്റ് ലൈസൻസ് സ്വന്തമാക്കിയിരിക്കുകയാണ് കരിഷ്മ.പൂന്തുറ സെന്റ് ഫിലോമിനാസ് സ്കൂളില് പത്താം ക്ലാസും സെന്റ് തോമസ് സ്കൂളില് പ്ലസ്ടുവും കഴിഞ്ഞ് ബിരുദപഠനത്തിനായി ഇറ്റലിയിലേക്ക് പറന്നെങ്കിലും കൊവിഡ് വ്യാപനം കാരണം കരിഷ്മയ്ക്ക് നാട്ടിലേക്ക് മടങ്ങേണ്ടി വന്നു. പിന്നീട് ഓസ്ട്രിയയിലേക്ക്. അവിടെയും രക്ഷയുണ്ടായില്ല. വീണ്ടും നാട്ടിലെത്തി ഓണ്ലൈനില് ബിസിനിസ് നടത്തിയെങ്കിലും അതും പരാജയമായി.
മോഹങ്ങള് വീണ്ടും പൊടി തട്ടിയെടുത്ത് തലസ്ഥാനത്തെ സ്വകാര്യ ഇൻസ്റ്റിറ്റ്യൂട്ടില് ഏവിയേഷൻ കോഴ്സിന് ചേർന്നെങ്കിലും തുടർപഠനത്തിന് പണമുണ്ടായില്ല. പിന്നാലെ 25ാം വയസില് വായ്പയെടുത്ത് ദക്ഷിണാഫ്രിക്കയിലേക്ക് പറന്നു. മാസങ്ങളോളം നീണ്ട പരിശീലനത്തിനൊടുവില് ഇൻസ്ട്രക്റ്ററുടെ കീഴില് വിമാനം പറത്തി.
17 മണിക്കൂറിലേറെ ഒറ്റക്ക് വിമാനം പറത്തിയതോടെ സ്വകാര്യലൈസൻസുമായി. സഹോദരൻ എംബിബിഎസ് വിദ്യാർത്ഥിയാണ്. പിറന്ന മണ്ണിനുമീതേ വിമാനം പറപ്പിക്കുകയാണ് തന്റെ ആദ്യ ലക്ഷ്യമെന്ന് കരിഷ്മ പങ്കുവച്ചു.






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.