കൊല്‍ക്കത്ത: യാത്രയ്ക്കിടെ ആകാശമധ്യേ എയര്‍ ആംബുലന്‍സിന്റെ വാതില്‍ തുറന്നതിനെത്തുടര്‍ന്ന് ഇന്ത്യന്‍ വനിതയ്ക്ക് ദാരുണാന്ത്യം.
എയര്‍ ആംബുലന്‍സ് അടിയന്തിരമായി ബംഗ്ലാദേശിലെ ധാക്ക ഹസ്രത്ത് ഷാഹ്ജലാല്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഇറക്കി. വിമാനത്തില്‍ ഏഴു പേരാണ് ഉണ്ടായിരുന്നത്സാങ്കേതിക തകരാറാണ് അപകടത്തിന് കാരണമെന്നാണ് റിപ്പോര്‍ട്ട്. കഴിഞ്ഞ ദിവസമായിരുന്നു സംഭവം. അഗര്‍ത്തലയില്‍ നിന്നും കൊല്‍ക്കത്തയിലേക്ക് പോകുകയായിരുന്ന എയര്‍ ആംബുലന്‍സാണ് അപകടത്തില്‍പ്പെട്ടതെന്ന് വാര്‍ത്താ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു
56 വയസ്സുകാരിയായ അഞ്ജന ഭൗമിക് ആണ് അപകടത്തിൽ പെട്ടത് ഉടൻ ആശുപത്രിയില്‍ എത്തിച്ചെങ്കിലും, മരിച്ചതായി ഡോക്ടര്‍മാര്‍ അറിയിച്ചു. വിമാനത്തില്‍ രണ്ട് പൈലറ്റുമാര്‍, ഒരു രോഗി, ഒരു ഡോക്ടര്‍, ഒരു പാരാമെഡിക്കല്‍ ജീവനക്കാരന്, രോഗിക്കൊപ്പമുണ്ടായിരുന്ന രണ്ട് പേര് എന്നിവരാണ് ഉണ്ടായിരുന്നത്. എയർ ആംബുലൻസിൽ ഉണ്ടായിരുന്ന മറ്റെല്ലാവരും സുരക്ഷിതരാണെന്നാണ് വിവരം.






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.