ഹോർമുസ് കടലിടുക്കിൽ കപ്പലുകൾക്ക് നേരെ വീണ്ടും ആക്രമണം: ഒരു കപ്പൽ മുങ്ങി, ജീവനക്കാരെക്കുറിച്ച് വിവരമില്ല,

ഹോർമുസ് കടലിടുക്കിൽ കപ്പലുകൾക്ക് നേരെ വീണ്ടും ആക്രമണം: ഒരു കപ്പൽ മുങ്ങി, ജീവനക്കാരെക്കുറിച്ച് വിവരമില്ല,

ദുബായ്: അന്താരാഷ്ട്ര കപ്പൽപ്പാതയായ ഹോർമുസ് കടലിടുക്കിന് സമീപം രണ്ട് ചരക്കുകപ്പലുകൾക്ക് നേരെ വീണ്ടും രൂക്ഷമായ മിസൈൽ ആക്രമണം.

ആക്രമണത്തിൽ സിംഗപ്പൂർ പതാകയേന്തിയ ‘ജി.എഫ്.എസ് പ്രൈഡ്’ എന്ന കണ്ടെയ്നർ കപ്പൽ കടലിൽ മുങ്ങി. ആക്രമണത്തിന് ഇരയായ രണ്ടാമത്തെ ചരക്കുകപ്പൽ മുങ്ങിക്കൊണ്ടിരിക്കുകയാണെന്നാണ് വിവരങ്ങൾ. ദുരന്തത്തിൽപ്പെട്ട രണ്ട് കപ്പലുകളിലെയും ജീവനക്കാരുടെ എണ്ണത്തെക്കുറിച്ചോ അവരുടെ നിലവിലെ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉള്ള ഔദ്യോഗിക വിവരങ്ങൾ ഇതുവരെ ലഭ്യമായിട്ടില്ല.

യു.എ.ഇ ആസ്ഥാനമായി പ്രവർത്തിക്കുന്ന പിയോണീസ് ഷിപ്പ് മാനേജ്‌മെന്റ് നിയന്ത്രിക്കുന്ന ചെറിയ കണ്ടെയ്നർ കപ്പലാണ് ആക്രമണത്തിന് ഇരയായി പൂർണ്ണമായി മുങ്ങിയ ജി.എഫ്.എസ് പ്രൈഡ്. 2,824 ടി.ഇ.യു ശേഷിയുള്ള ഈ കപ്പലിന് നേരെ പ്രൊജക്ടൈൽ (പ്രൊജക്റ്റൈൽ മിസൈൽ) ആക്രമണം ഉണ്ടാകുകയായിരുന്നുവെന്നാണ് പുറത്തുവരുന്ന പ്രാഥമിക റിപ്പോർട്ടുകൾ.

 എന്നാൽ അപകടത്തിൽപ്പെട്ട് നിലവിൽ മുങ്ങിക്കൊണ്ടിരിക്കുന്ന രണ്ടാമത്തെ ചരക്കുകപ്പൽ ഏതാണെന്ന കാര്യത്തിൽ ഇതുവരെ കൃത്യമായ വ്യക്തത വന്നിട്ടില്ല. അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പിനെയും രാഷ്ട്രീയ സാഹചര്യങ്ങളെയും സ്വാധീനിക്കാൻ ലക്ഷ്യമിട്ട് ഇറാൻ നടത്തിയ ഡ്രോൺ-മിസൈൽ ആക്രമണമാണിതെന്നാണ് പ്രാഥമികമായി സംശയിക്കുന്നത്.

 അമേരിക്കയിലെ വരാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ ഡൊണാൾഡ് ട്രംപിന് തിരിച്ചടിയുണ്ടാകണമെന്നാണ് ഇറാന്റെ പ്രധാന താല്പര്യം. ഇതിന്റെ ഭാഗമായി ഹോർമുസ് കടലിടുക്ക് കേന്ദ്രീകരിച്ച് ആക്രമണങ്ങൾ കടുപ്പിക്കാൻ ഇറാൻ പദ്ധതിയിടുന്നതായി റോയിട്ടേഴ്സ് മുൻപ് റിപ്പോർട്ട് ചെയ്തിരുന്നു.

ഹോർമുസിലെ കപ്പൽപ്പാതകളിൽ ആക്രമണം കടുപ്പിച്ച് അന്താരാഷ്ട്ര തലത്തിൽ ക്രൂഡോയിൽ വില കുത്തനെ ഉയർത്താനാണ് ഇറാന്റെ നീക്കം. വിപണിയിൽ എണ്ണവില വർധിക്കുന്നതിലൂടെ അമേരിക്കയെ സാമ്പത്തികമായി സമ്മർദ്ദത്തിലാക്കാനും തിരഞ്ഞെടുപ്പിൽ തിരിച്ചടി നൽകാനും സാധിക്കുമെന്നാണ് ഇറാൻ കണക്കുകൂട്ടുന്നത്. സംഭവത്തെ തുടർന്ന് ഗൾഫ് മേഖലയിലെ കപ്പൽ ഗതാഗതത്തിനും അന്താരാഷ്ട്ര വ്യാപാര പാതകൾക്കും സുരക്ഷാ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

കേരളത്തിലെ ക്രൈസ്തവ ദേവാലയങ്ങളിൽ എന്താണ് സംഭവിക്കുന്നത്? കരുവാരക്കുണ്ട് സംഭവം ചർച്ചയാകുന്നു!

വിദേശ ആയുധങ്ങൾക്ക് പകരം! ഇന്ത്യയുടെ #M72
 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !
×

UCMI Community Portal

Select language or browse our network