കോട്ടയം: തിരക്കേറിയ ജീവിതത്തില്‍ എളുപ്പവഴികള്‍ പരീക്ഷിക്കാനാണ് ഒട്ടുമിക്കവരും ശ്രമിക്കുന്നത്. ഭക്ഷണം പാകം ചെയ്യുന്ന കാര്യത്തിലായിരിക്കും പലരും കുറുക്കുവഴികള്‍ തെരയുന്നത്.
അപ്പത്തിനോ ദോശയ്ക്കോ തയ്യാറാക്കുന്ന മാവ് ദിവസങ്ങളോളം ഫ്രിഡ്ജില്‍ സൂക്ഷിക്കുന്ന ശീലം പലർക്കുമുണ്ട്. എളുപ്പത്തിന് പ്രഭാത ഭക്ഷണമോ അത്താഴമോ തയ്യാറാക്കുന്നതിനാണ് ഇത്തരത്തില്‍ ചെയ്യുന്നത്. എന്നാല്‍ ഈ ശീലം നിങ്ങളുടെ ആരോഗ്യത്തെ ഗുരുതരമായി ബാധിക്കുമെന്ന് പറഞ്ഞാലോ.പണ്ടുകാലങ്ങളില്‍ വീട്ടില്‍ തന്നെയായിരുന്നു ദോശയ്ക്കായുള്ള മാവ് തയ്യാറാക്കിയിരുന്നത്. എന്നാലിപ്പോള്‍ പലരും കടകളില്‍ നിന്നും പാക്കറ്റ് മാവ് വാങ്ങുകയാണ്. ഇങ്ങനെയുള്ള മാവാണ് പലരും ദിവസങ്ങളോളം ഫ്രിഡ്ജില്‍ സൂക്ഷിക്കുന്നത്. ഈ മാവ് ഫ്രിഡ്ജില്‍ സൂക്ഷിക്കുന്നതിലും ചില കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്.
കീടബാധയും രോഗങ്ങളും നേരത്തേ തിരിച്ചറിയാം ; കാർഷിക മേഖലയില്‍ പുതിയ സാങ്കേതികവിദ്യ മാവ് എപ്പോഴും എയർടൈറ്റ് ആയ പാത്രത്തില്‍ അടച്ചു സൂക്ഷിക്കുന്നതാണ് നല്ലത്. വലിയ പാത്രത്തില്‍ നിന്ന് ഓരോ തവണയും മുഴുവനായി എടുത്തുപയോഗിക്കുന്നതിന് പകരം, ആവശ്യത്തിന് മാത്രം വേർതിരിച്ചെടുക്കുക.
ഫ്രിഡ്ജിലെ താപനില കൃത്യമായി നാല് ഡിഗ്രി സെല്‍ഷ്യസ് അല്ലെങ്കില്‍ അതില്‍ താഴെ നിലനിർത്താൻ ശ്രദ്ധിക്കുക. മാവ് കോരിയെടുക്കാൻ എപ്പോഴും വൃത്തിയുള്ള സ്പൂണ്‍ മാത്രം ഉപയോഗിക്കുക.
എത്ര ദിവസം വരെ മാവ് സൂക്ഷിക്കാം?
ഒരാഴ്ച മുഴുവൻ ഉപയോഗിക്കാനുള്ള മാവ് ഒരേ പാത്രത്തില്‍ സൂക്ഷിച്ച് ദിവസവും തുറക്കുന്നതിനു പകരം, രണ്ട് മുതല്‍ മൂന്ന് ദിവസത്തേക്ക് വേണ്ട അളവുകളായി മാറ്റി സൂക്ഷിക്കുന്നത് കൈകാര്യം ചെയ്യാൻ എളുപ്പമായിരിക്കും. ഫ്രിഡ്ജില്ലാത്ത സാഹചര്യത്തില്‍ പാക്കറ്റ് ദോശമാവ് ദിവസങ്ങളോളം സാധാരണ മുറിയിലെ താപനിലയില്‍ സൂക്ഷിക്കുന്നത് ഒട്ടും സുരക്ഷിതമല്ല.






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.