ന്യൂഡല്‍ഹി: സൈബര്‍ തട്ടിപ്പുകള്‍ തടയാന്‍ മെസേജിങ് ആപ്പുകളില്‍ നിയന്ത്രണങ്ങളുമായി കേന്ദ്ര സര്‍ക്കാര്‍; വാട്സ്ആപ്പ്, ടെലഗ്രാം അടക്കമുള്ള ആപ്പുകള്‍ ഇനി സിം കാര്‍ഡില്ലാതെ ഉപയോഗിക്കാനാകില്ല.
മെസേജിങ് പ്ലാറ്റ്ഫോമുകളുടെ സേവനം അക്കൗണ്ടുമായി ബന്ധിപ്പിച്ച രജിസ്റ്റര്‍ ചെയ്ത സിം ഫോണില്‍ ഉണ്ടെങ്കില്‍ മാത്രം ലഭ്യമാകുന്ന രീതിയില്‍ ക്രമീകരിക്കാനാണ് ഈ നടപടിയിലൂടെ ലക്ഷ്യമിടുന്നത്. സൈബര്‍ തട്ടിപ്പുകളും മൊബൈല്‍ നമ്പറുകളുടെ ദുരുപയോഗവും തടയുന്നതിനായി കൊണ്ടുവന്ന സിം-ബൈന്‍ഡിങ് നിബന്ധനകള്‍ നടപ്പിലാക്കാന്‍, ടെലികോം വകുപ്പ് മെസേജിങ് പ്ലാറ്റ്ഫോമുകള്‍ക്ക് 2026 ഡിസംബര്‍ 31 വരെയാണ് സമയപരിധി നിശ്ചയിച്ചിരിക്കുന്നത്.അടുത്ത വര്‍ഷം ജനുവരി ഒന്നുമുതല്‍ ഇത് പ്രാബല്യത്തില്‍ വരും. അക്കൗണ്ടുമായി ബന്ധിപ്പിച്ച സിം കാര്‍ഡ് നിര്‍ജ്ജീവമാക്കുകയോ, ഫോണില്‍ നിന്ന് മാറ്റുകയോ ചെയ്താല്‍ ഉപയോക്താക്കള്‍ക്ക് തങ്ങളുടെ മെസേജിങ് അക്കൗണ്ടുകളിലേക്കുള്ള പ്രവേശനം സാധിക്കില്ല. നിലവില്‍ ഫോണില്‍ സിം കാര്‍ഡ് ഇല്ലാതെ വൈ-ഫൈ മാത്രം ഉപയോഗിച്ച് വാട്സ്ആപ്പും ടെലഗ്രാമും പ്രവര്‍ത്തിപ്പിക്കുന്ന ഉപയോക്താക്കള്‍ക്ക് പുതിയ മാറ്റം തിരിച്ചടിയാകും.
എന്നാല്‍ ഓരോ പ്ലാറ്റ്ഫോമുകളും ഈ ചട്ടങ്ങള്‍ എങ്ങനെ പ്രാവര്‍ത്തികമാക്കുന്നു എന്നതിനെ ആശ്രയിച്ചായിരിക്കും നിയന്ത്രണങ്ങളുടെ വ്യാപ്തി.സിം-ബൈന്‍ഡിങ്ങിനെ പിന്തുണയ്ക്കുന്നതിനായി ആപ്പിള്‍ സെപ്റ്റംബറിലെ സോഫ്റ്റ്വെയര് അപ്ഡേറ്റിലൂടെ ഐഒഎസില്‍ മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്.
ഫോണില്‍ സിം കാര്‍ഡില്ലാത്ത സാഹചര്യം തിരിച്ചറിയാന്‍ സഹായിക്കുന്നതാണ് ഈ അപ്ഡേറ്റ്. ഒന്നിലധികം ഡിവൈസുകളില്‍ അക്കൗണ്ട് ഉപയോഗിക്കുന്നവര്‍, വിദേശയാത്ര നടത്തുന്നവര്‍, വൈ-ഫൈയില്‍ മാത്രം ഫോണ്‍ പ്രവര്‍ത്തിപ്പിക്കുന്നവര്‍ എന്നിവര്‍ തങ്ങളുടെ അക്കൗണ്ട് ക്രമീകരണങ്ങള്‍ പരിശോധിക്കേണ്ടി വരും.
മൊബൈല്‍ നമ്പറുകള്‍ ദുരുപയോഗം ചെയ്ത് വ്യാജ അക്കൗണ്ടുകള്‍ സൃഷ്ടിക്കുന്നതും മറ്റുള്ളവരുടെ പേരില്‍ തട്ടിപ്പ് നടത്തുന്നതും തടയുകയാണ് സിം ബൈന്‍ഡിങ്ങിന്റെ പ്രധാന ലക്ഷ്യമെന്ന് കേന്ദ്ര സര്‍ക്കാര്‍ പറയുന്നു. തട്ടിപ്പുകള്‍ക്ക് ഉപയോഗിക്കുന്ന അക്കൗണ്ടുകളെ അവയുടെ രജിസ്റ്റര്‍ ചെയ്ത മൊബൈല്‍ നമ്പറുമായി ബന്ധിപ്പിച്ച് തിരിച്ചറിയാന്‍ ഈ സംവിധാനം സഹായിക്കുമെന്നാണ് വിലയിരുത്തല്‍.
മെസേജിങ് ആപ്പുകളായ വാട്സാപ്പ്, ടെലഗ്രാം, സിഗ്നല്‍ തുടങ്ങിയ സമൂഹ മാധ്യമ ആപ്പുകള്‍ ഇനി സിം കാര്‍ഡുകളുമായി ബന്ധിപ്പിച്ച് മാത്രമെ പ്രവര്‍ത്തിപ്പിക്കാവൂ എന്ന് ആവശ്യപ്പെട്ടിരിക്കുന്ന ആവശ്യമാണ് സിം ബൈന്‍ഡിങ് എന്ന് അറിയപ്പെടുന്നത്.






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.