മൂട്ടകടിക്ക് 30,000 രൂപ നഷ്ടപരിഹാരം: മൂട്ടശല്യം കാരണം ഉറക്കം നഷ്ടമായി, നഷ്ടപരിഹാരംനല്‍കണമെന്ന് ഉപഭോക്തൃ തര്‍ക്കപരിഹാര കമ്മീഷന്റെ ഉത്തരവ്,

മൂട്ടകടിക്ക് 30,000 രൂപ നഷ്ടപരിഹാരം: മൂട്ടശല്യം കാരണം ഉറക്കം നഷ്ടമായി, നഷ്ടപരിഹാരംനല്‍കണമെന്ന് ഉപഭോക്തൃ തര്‍ക്കപരിഹാര കമ്മീഷന്റെ ഉത്തരവ്,

തിരുവനന്തപുരം: ഹോട്ടല്‍മുറിയില്‍ മൂട്ടയുടെ കടിയേറ്റതിന് 30,000 രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് ഉപഭോക്തൃ തര്‍ക്കപരിഹാര കമ്മീഷന്റെ ഉത്തരവ്. ചെറുവത്തൂരിലെ വാസുദേവ കോണൂരായ നല്‍കിയ ഹര്‍ജിയിലാണ് ഉത്തരവ്.

15,000 രൂപ നഷ്ടപരിഹാരമായും 10,000 രൂപ ചികിത്സച്ചെലവായും 5,000 രൂപ കോടതിച്ചെലവായും നല്‍കാന്‍ കാസര്‍കോട് ഉപഭോക്തൃ തര്‍ക്കപരിഹാര കമ്മിഷഷനാണ് ഉത്തരവിട്ടത്. 2024 ഓഗസ്റ്റ് 26-നാണ് വാസുദേവയും കുടുംബവും പദ്മനാഭസ്വാമിക്ഷേത്ര ദര്‍ശനത്തിനും ബന്ധുവിന്റെ കല്യാണത്തില്‍ പങ്കെടുക്കാന്‍ തിരുവനന്തപുരത്തെ 'രൂപ്മഹല്‍' ഹോട്ടലില്‍ മുറിയെടുത്തത്. 3500 രൂപയുടെ ശീതീകരിച്ച ഡബിള്‍ മുറിയാണെടുത്തത്.

 ദീര്‍ഘയാത്രകഴിഞ്ഞ് ക്ഷീണിതരായ കുടുംബത്തിന് മൂട്ട ശല്യം കാരണം രാത്രിയൊട്ടും ഉറങ്ങാനായില്ല. ഒപ്പമുണ്ടായിരുന്ന കൊച്ചുകുട്ടികള്‍ക്കടക്കം മൂട്ടയുടെ കടിയേറ്റ് ദേഹത്ത് പലയിടത്തും ചുവന്നുതുടുത്തു. ചൊറിച്ചിലും അനുഭവപ്പെട്ടു.

വിഷയം ഹോട്ടല്‍ റിസപ്ഷനില്‍ പറഞ്ഞിരുന്നു. പിറ്റേന്ന് തിരുവനന്തപുരത്തെ ആന്‍ഡിയല്‍ ആശുപത്രിയിലെത്തി ചികിത്സതേടി. അവിടത്തെ ഡോ. മഹേഷ്‌കുമാര്‍ പരിശോധിച്ച് മരുന്ന് നല്‍കി. തിരികെ നാട്ടിലെത്തിയശേഷം ഹൊസ്ദുര്‍ഗ് ബാറിലെ അഡ്വ. എ. രാധാകൃഷ്ണന്‍ മുഖേന ഉപഭോക്തൃ തര്‍ക്കപരിഹാര കമ്മിഷനെ സമീപിക്കുകയായിരുന്നു.

കേസ് തിരുവനന്തപുരത്തെ ഉപഭോക്തൃ തര്‍ക്കപരിഹാര കമ്മിഷന്റെ പരിധിയിലേക്ക് മാറ്റണമെന്ന് ഹോട്ടല്‍ അധികൃതര്‍ ആവശ്യപ്പെട്ടെങ്കിലും കമ്മിഷന്‍ അനുവദിച്ചില്ല. എന്നാല്‍ ഹോട്ടലിനെതിരേ ഇത്തരത്തിലുള്ള പരാതിയുണ്ടായിട്ടില്ലെന്നതടക്കമുള്ള വാദമാണ് ഹോട്ടല്‍ അധികൃതര്‍ ഉയര്‍ത്തിയത്. ആശുപത്രി പരിശോധനാരേഖകളും ലാബ് റിപ്പോര്‍ട്ടുകളുമെല്ലാം വാസുദേവ ഹാജരാക്കിയിരുന്നു. ഒരുമാസത്തിനുള്ളില്‍ തുക നല്‍കണമെന്നാണ് വിധി.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

യൂറോപ്പിൽ 72 മണിക്കൂർ എമർജൻസി കിറ്റ്; യുദ്ധഭീതിയോ സുരക്ഷാ മുന്നൊരുക്കമോ?

വിദേശ ആയുധങ്ങൾക്ക് പകരം! ഇന്ത്യയുടെ #M72
 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !
×

UCMI Community Portal

Select language or browse our network