സ്വിച്ച്‌ ഓണ്‍ ചെയ്തപ്പോള്‍ പുക ഉയർന്നു, ടിവി പൊട്ടിത്തെറിച്ച്‌ വൻ അപകടം:: വീടിന് തീപിടിച്ച് നാശനഷ്ടം, ചുമരുകളില്‍ വിള്ളല്‍,

സ്വിച്ച്‌ ഓണ്‍ ചെയ്തപ്പോള്‍ പുക ഉയർന്നു, ടിവി പൊട്ടിത്തെറിച്ച്‌ വൻ അപകടം:: വീടിന് തീപിടിച്ച് നാശനഷ്ടം, ചുമരുകളില്‍ വിള്ളല്‍,

 കോഴിക്കോട്: ടിവി പൊട്ടിത്തെറിച്ചുണ്ടായ തീപ്പിടിത്തത്തില്‍ വീടിന് നാശനഷ്ടം. കോഴിക്കോട് പയ്യോളിയിലാണ് സംഭവം. തുറയൂരിലെ പയ്യോളി എരുവോട്ട് വയലില്‍ താമസിക്കുന്ന മീനാക്ഷിയുടെ വീട്ടിലെ ടിവിയാണ് പൊട്ടിത്തെറിച്ചത്.

മീനാക്ഷി തനിച്ചാണ് ഈ വീട്ടില്‍ താമസിക്കുന്നത് ഇന്നലെ വൈകീട്ട് നാലോടെ ടിവിയുടെ സ്വിച്ച്‌ ഓണ്‍ ചെയ്തപ്പോള്‍ പുക ഉയരുകയായിരുന്നു. ഉടന്‍ തന്നെ ഓഫ് ചെയ്ത് പിന്‍ ഊരിമാറ്റി. സമീപത്ത് താമസിക്കുന്നവരെ വിളിച്ച്‌ വിവരം പറയുമ്പോഴേക്കും രണ്ട് തവണ വലിയ ശബ്ദത്തോടെ ടിവി പൊട്ടിത്തെറിക്കുകയായിരുന്നു. തുടര്‍ന്ന് തീ പടരുകയും ചെയ്തു. 

വിവരമറിഞ്ഞ് അഗ്നിരക്ഷാ സേന സ്ഥലത്ത് എത്തുമ്പോഴേക്കും നാട്ടുകാര്‍ ചേര്‍ന്ന് തീ നിയന്ത്രണവിധേയമാക്കി. സ്‌ഫോടനത്തിന്റെ ആഘാതത്തില്‍ വീടിന്റെ ചുമരുകളില്‍ വിള്ളല്‍ വീണ നിലയിലാണ്. മറ്റ് സാധനസാമഗ്രികള്‍ ഉപയോഗിക്കാനാകാത്ത വിധം നശിച്ചിട്ടുണ്ട്. ടിവി പൊട്ടിത്തെറിക്കാനുള്ള കാരണം വ്യക്തമായിട്ടില്ല.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

കേരളത്തിലെ ക്രൈസ്തവ ദേവാലയങ്ങളിൽ എന്താണ് സംഭവിക്കുന്നത്? കരുവാരക്കുണ്ട് സംഭവം ചർച്ചയാകുന്നു!

വിദേശ ആയുധങ്ങൾക്ക് പകരം! ഇന്ത്യയുടെ #M72
 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !
×

UCMI Community Portal

Select language or browse our network