റിയാദ്: സൗദി അറേബ്യയിൽ വീണ്ടും ഹൂതി ആക്രമണം. രാജ്യത്തെ എണ്ണ കേന്ദ്രങ്ങൾക്കും വിമാനത്താവളങ്ങൾക്കും വ്യോമതാവളത്തിനും നേരെയാണ് ആക്രമണം ഉണ്ടായത്.
റിയാദ്, മക്ക എന്നീ പ്രദേശങ്ങളിൽ ഉൾപ്പെടെ ആക്രമണം നടത്തിയതായി ഹൂതികൾ അവകാശപ്പെട്ടു. തായിഫ്, യാൻബു നഗരങ്ങൾ ലക്ഷ്യമാക്കി തൊടുത്ത രണ്ട് ബാലിസ്റ്റിക് മിസൈലുകൾ തകർത്തതായി സൗദിയുടെ നേതൃത്വത്തിലുള്ള സഖ്യസേന അറിയിച്ചു.റിയാദിലെ കിങ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളം, ദമ്മാമിലെ കിങ് ഫഹദ് അന്താരാഷ്ട്ര വിമാനത്താവളം തുടങ്ങിയവയ്ക്ക് നേരെയും ആക്രമണം നടത്തിയതായി ഹൂതികൾ അവകാശപ്പെട്ടു. ഈ മാസം പത്തിന് റിയാദിലെ കിങ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിനു നേരെയുണ്ടായ ആക്രമണത്തിൽ 12 പേർ കൊല്ലപ്പെടുകയും 309 പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു
ഗൾഫ് മേഖലയിൽ സംഘർഷം നിലനിൽക്കുന്ന സഹചര്യത്തിൽ പ്രത്യേകിച്ച് സൗദി അറേബ്യയിലുള്ള മലയാളികൾക്കായി ഡൽഹിയിൽ കൺട്രോൾ റൂം തുറന്നതായി കേരള ഹൗസ് അധികൃതർ അറിയിച്ചു. കൺട്രോൾ റൂം നമ്പർ 011-23747079, 9310443880 (വാട്സ്ആപ്പ്). കൺട്രോൾ റൂം 24 മണിക്കും പ്രവർത്തിക്കും.
എംബസി ഓഫ് ഇന്ത്യ ഇൻ റിയാദ്, കോൺസുലേറ്റ് ജനറൽ ഓഫ് ഇന്ത്യ ഇൻ ജിദ്ദ, മറ്റ് ഇന്ത്യൻ എംബസികളുടെയും ഏകോപനത്തോടെയാണ് കൺട്രോൾ റൂം പ്രവർത്തിക്കുക.






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.