തിരുവനന്തപുരം: പയറുംമൂട് ബൈപ്പാസിന് സമീപം നിന്ന് കഴിഞ്ഞ മാസം 50 ഗ്രാമോളം എംഡിഎംഎ പിടികൂടിയ സംഭവത്തില്‍ മുഖ്യ കണ്ണി അറസ്റ്റില്‍.
കോട്ടയം ഓണംതുരുത്ത് വാസ്കോ ജംഗ്ഷന് സമീപം പാറ്റിയാല്‍ വീട്ടില്‍ ജിബിൻ പി ചാക്കോ (35) ആണ് അറസ്റ്റിലായത്. തലസ്ഥാനത്ത് ഒളിവില്‍ കഴിഞ്ഞിരുന്ന ഇയാളെ പിടികൂടാൻ പൊലീസ് എത്തിയപ്പോള്‍ വീടിന്റെ ടെറസില്‍ നിന്ന് ചാടി രക്ഷപ്പെടാൻ ശ്രമിച്ചു. രണ്ടു കാലുകള്‍ക്കും ഗുരുതര പരുക്കേറ്റ പ്രതിയെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.നിലവില്‍ പ്രതി പൊലീസ് നിരീക്ഷണത്തില്‍ ചികിത്സയിലാണ്. ഇയാള്‍ക്കെതിരെ കോട്ടയത്ത് 14 ഓളം കേസ് ഉണ്ടെന്നും പിടിയിലാകുന്നത് ആദ്യമാണെന്നും പൊലീസ് പറയുന്നു. മുമ്പ് പിടിയിലായ പ്രതികള്‍ക്ക് ലഹരി എത്തിച്ചു നല്കുന്ന മുഖ്യ കണ്ണിയാണ് ഇയാളെന്ന് വിഴിഞ്ഞം പൊലീസ് പറഞ്ഞു.
കേസില്‍ ആനയറ സ്വദേശി വിജയകുമാർ, കഴിഞ്ഞ 29ന് സ്കൂട്ടറില്‍ കടത്തുകയായിരുന്ന 50 ഗ്രാം എംഡിഎംഎയുമായി പൂന്തുറ മാണിക്യം വിളാകം സ്വദേശി മുജീബ് റഹ്മാൻ (32), വിഴിഞ്ഞം ടൗണ്‍ഷിപ്പ് കോളനി സ്വദേശി സഹദ് (27) എന്നിവരെ കോവളം കാരോട് ബൈപ്പാസിന്റെ വിഴിഞ്ഞം പയറുംമൂട് ഭാഗത്തുവെച്ച് സിറ്റി ഡാൻസാഫ് സംഘം പിടികൂടി വിഴിഞ്ഞം പൊലീസിന് കൈമാറിയിരുന്നു. ഇതിൻ്റെ അന്വേഷണത്തിനിടെയാണ് ജിബിനുമായുള്ള ബന്ധം പുറത്തായത്.






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.