തിരുവനന്തപുരം: ഈ മാസത്തെ ക്ഷേമ പെന്‍ഷന്‍ / ക്ഷേമ നിധി ബോര്‍ഡ് പെന്‍ഷന്‍ വിതരണം തിങ്കളാഴ്ച മുതല്‍. ഇതിനായി 1081 കോടി രൂപ അനുവദിച്ചതായി സംസ്ഥാന സര്‍ക്കാര്‍ അറിയിച്ചു.
പെൻഷൻ വിതരണം ഒക്ടോബർ 26 മുതൽ ആരംഭിക്കുകയും നവംബർ അഞ്ചിനകം പൂർത്തിയാക്കുകയും ചെയ്യും. ക്ഷേമ പെന്‍ഷന്‍ നല്‍കാന്‍ 961.64 കോടി രൂപയാണ് അനുവദിച്ചത്. ക്ഷേമനിധി ബോര്‍ഡ് പെന്‍ഷന് 119.47 കോടി രൂപയുമാണ് അനുവദിച്ചതെന്നും സര്‍ക്കാര്‍ അറിയിച്ചു.ധനകാര്യ (എസ്എഫ് സി-ബി) വകുപ്പ് പുറപ്പെടുവിച്ച രണ്ടു പ്രത്യേക ഉത്തരവുകളിലൂടെയാണ് തുക അനുവദിച്ചിട്ടുള്ളത്. സാമൂഹ്യ സുരക്ഷാ പെൻഷൻ 52,09,617 ഗുണഭോക്താക്കൾക്കായി 961.64 കോടി രൂപ അനുവദിച്ചു. ക്ഷേമനിധി ബോർഡ് പെൻഷൻ സർക്കാറിന്റെ ധനസഹായത്തോടെ പെൻഷൻ നൽകുന്ന 16 ക്ഷേമനിധി ബോർഡുകളിലെ 6,05,415 ഗുണഭോക്താക്കൾക്കായി 119.46 കോടി രൂപയാണ് അനുവദിച്ചത്.
സാമൂഹ്യ സുരക്ഷാ പെൻഷൻ ഗുണഭോക്താക്കളിൽ 29,67,142 ആളുകൾക്ക് ബാങ്ക് അക്കൗണ്ടുകളിലേക്ക് നേരിട്ട് തുക എത്തും. ഇതിനായി 541,38,82,747 രൂപ അനുവദിച്ചു. 22,42,475 പേർക്ക് പ്രാഥമിക സഹകരണ സംഘങ്ങൾ വഴി വീടുകളിൽ പണമായി തുക എത്തിച്ചു നൽകും.
ഇതിനു പുറമേ, ദേശീയ സാമൂഹ്യ സഹായ പദ്ധതിയിൽ ഉൾപ്പെടുന്ന ഇന്ദിരാഗാന്ധി ദേശീയ വാർധക്യകാല, ഭിന്നശേഷി, വിധവാ പെൻഷനുകളിലെ 8,46,456 ഗുണഭോക്താക്കൾക്കുള്ള ഒക്ടോബർ മാസത്തെ വിഹിതമായി 24,76,10,400 തുകയും ഉൾപ്പെടുത്തിയിട്ടുണ്ട്. വിതരണം ചെയ്യാതെ ശേഷിക്കുന്ന തുക നവംബർ 16നകം കേരള സ്റ്റേറ്റ് സോഷ്യൽ സെക്യൂരിറ്റി പെൻഷൻ ലിമിറ്റഡിന്റെ അക്കൗണ്ടിലേക്ക് തിരിച്ചടക്കേണ്ടതാണെന്ന് അധികൃതർ അറിയിച്ചു.






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.