മോദിയല്ല, മോദിയുടെ അച്ഛനും ഇറങ്ങിപ്പോകേണ്ടി വരും'; പ്രസംഗത്തിനിടെ പൊട്ടിത്തെറിച്ച്‌ മല്ലികാര്‍ജുൻ ഖര്‍ഗെ, പൊതുവേദിയിൽ നാടകീയരംഗങ്ങള്‍,

മോദിയല്ല, മോദിയുടെ അച്ഛനും ഇറങ്ങിപ്പോകേണ്ടി വരും'; പ്രസംഗത്തിനിടെ പൊട്ടിത്തെറിച്ച്‌ മല്ലികാര്‍ജുൻ ഖര്‍ഗെ, പൊതുവേദിയിൽ നാടകീയരംഗങ്ങള്‍,

പാട്ന: ബിഹാറിലെ ചടങ്ങില്‍ പ്രസംഗിക്കുന്നതിനിടെ പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരേ പൊട്ടിത്തെറിച്ച്‌ കോണ്‍ഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ.

മോദിയല്ല മോദിയുടെ അച്ഛന് വരെ ഇറങ്ങിപ്പോകേണ്ടിവരുമെന്നായിരുന്നു ഖർഗെ പ്രസംഗത്തില്‍ പറഞ്ഞത്. ബിജെപിക്കും കേന്ദ്രത്തിനും എതിരേ സംസാരിക്കുന്നതിനിടെ മോദി എവിടെയും പോകില്ലെന്ന് സദസ്സില്‍നിന്ന് ഒരാള്‍ വിളിച്ചുപറഞ്ഞതാണ് ഖർഗെയെ ചൊടിപ്പിച്ചത്.

 ഇതിനുപിന്നാലെയായിരുന്നു മോദിക്കെതിരായ പരാമർശം. അതേസമയം, മോദി അനുകൂല നിലപാട് പറഞ്ഞയാളെ പിന്നീട് സദസ്സില്‍നിന്ന് പുറത്താക്കി.

പട്നയില്‍ ഡോ. ശ്രീ കൃഷ്ണ സിങ്ങിന്റെ 139-ാം ജന്മവാർഷികത്തോട് അനുബന്ധിച്ച ചടങ്ങില്‍ സംസാരിക്കുന്നതിനിടെയാണ് മല്ലികാർജുൻ ഖർഗെ പ്രധാനമന്ത്രിക്കെതിരേയും ബിജെപിക്കെതിരേയും ആഞ്ഞടിച്ചത്.

 ഇതിനിടെയാണ് നാടകീയരംഗങ്ങളും അരങ്ങേറിയത്. പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് നുണ പറയുന്ന സ്വഭാവമുണ്ട്. അധികാരത്തിലെത്തിയാല്‍ നൂറുദിവസത്തിനുള്ളില്‍ മുഴുവൻ കള്ളപ്പണവും തിരികെ കൊണ്ടുവരുമെന്ന് അദ്ദേഹം പറഞ്ഞിരുന്നു. ആ പണം എവിടെയെന്നും ഖർഗെ ചോദിച്ചു.

ഉത്തരാഖണ്ഡിലെ ശുദ്ധീകരണ വിവാദത്തില്‍ അന്വേഷണം ഉറപ്പുനല്‍കിയ ബിജെപി മന്ത്രി ജെപി നദ്ദ പിന്നീട് രാഹുല്‍ ഗാന്ധിക്കെതിരെ കേസെടുത്തു. വേദി ശുദ്ധീകരണം നടത്തിയ സംഭവത്തിന് പിന്നിലുള്ളവരെ ഇപ്പോഴും കണ്ടെത്താനുണ്ട്. ആർഎസ്‌എസിന്റെ പ്രത്യയശാസ്ത്രം രാജ്യത്ത് നിലനില്‍ക്കുന്നിടത്തോളം കാലം രാജ്യത്ത് സമാധാനമുണ്ടാകില്ല.

 രൂപീകരിച്ച കാലം മുതല്‍ വർഗീയ പ്രവർത്തനങ്ങളില്‍ ഏർപ്പെട്ടിരിക്കുന്ന സംഘടനയാണ് ആർഎസ്‌എസ്. നിതീഷ് കുമാറിനെപ്പോലൊരു നേതാവ് ആർഎസ്‌എസുമായി കൈകോർത്തതില്‍ തനിക്ക് വലിയ വിഷമമുണ്ടെന്നും ബിഹാറില്‍ ഇപ്പോഴും ജംഗിള്‍രാജ് തന്നെയാണെന്നും ഖർഗെ പറഞ്ഞു.

അതേസമയം, കോണ്‍ഗ്രസ് അധ്യക്ഷനെതിരേ ബിജെപി രംഗത്തെത്തി. മല്ലികാർജുൻ ഖർഗെയുടെ സമനില തെറ്റിയിരിക്കുകയാണെന്നായിരുന്നു ബിജെപിയുടെ പ്രതികരണം. അദ്ദേഹം തന്റെ നിലവാരം ഒരിക്കല്‍കൂടി തെളിയിച്ചിരിക്കുകയാണെന്നും ബിജെപി ആരോപിച്ചു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

കേരളത്തിലെ ക്രൈസ്തവ ദേവാലയങ്ങളിൽ എന്താണ് സംഭവിക്കുന്നത്? കരുവാരക്കുണ്ട് സംഭവം ചർച്ചയാകുന്നു!

വിദേശ ആയുധങ്ങൾക്ക് പകരം! ഇന്ത്യയുടെ #M72
 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !
×

UCMI Community Portal

Select language or browse our network