ജ്വല്ലറിയില്‍ നിന്ന് ലക്ഷങ്ങളുടെ സ്വര്‍ണം വാങ്ങിയ 31-കാരൻ പിടിയില്‍: ആഡംബര കാറും കസ്റ്റഡിയില്‍, സൈബര്‍ തട്ടിപ്പിലെ പണമെന്ന് പൊലീസ്,

ജ്വല്ലറിയില്‍ നിന്ന് ലക്ഷങ്ങളുടെ സ്വര്‍ണം വാങ്ങിയ 31-കാരൻ പിടിയില്‍: ആഡംബര കാറും കസ്റ്റഡിയില്‍, സൈബര്‍ തട്ടിപ്പിലെ പണമെന്ന് പൊലീസ്,

കളമശ്ശേരി: സൈബർ തട്ടിപ്പിലൂടെ കൈക്കലാക്കിയ പണം ഉപയോഗിച്ച്‌ പ്രമുഖ ജ്വല്ലറിയെ കബളിപ്പിച്ച്‌ 62 ലക്ഷം രൂപയുടെ സ്വർണം തട്ടിയെടുത്ത കേസില്‍ പ്രധാന പ്രതി പോലീസ് പിടിയിലായി.

മലപ്പുറം ചെമ്പ്രശ്ശേരി തച്ചോടം വീട്ടില്‍ ഷാഹിദ് സുലൈമാൻ (31) ആണ് കളമശ്ശേരി പോലീസിന്റെ പിടിയിലായത്. തട്ടിപ്പിന് ശേഷം ഒന്നര മാസത്തോളമായി ബാംഗ്ലൂർ, വയനാട്, കോഴിക്കോട് എന്നിവിടങ്ങളിലെ വിവിധ സ്ഥലങ്ങളില്‍ മാറിമാറി ഒളിവില്‍ താമസിച്ച്‌ വരികയായിരുന്നു പ്രതി. 

മഞ്ചേരി പോലീസിന്റെ സഹായത്തോടെ കളമശ്ശേരി സർക്കിള്‍ ഇൻസ്പെക്ടർ അഭിലാഷ് എ.എല്‍.-ന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്തെത്തിയാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രതിയില്‍ നിന്ന് ഇയാള്‍ സഞ്ചരിച്ചിരുന്ന ബി.എം.ഡബ്ല്യു കാറും വ്യാജ ആധാർ കാർഡും പോലീസ് കസ്റ്റഡിയിലെടുത്തു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

കേസിലെ മുഴുവൻ പ്രതികളെയും പിടികൂടുന്നതിനായി കളമശ്ശേരി സി.ഐ. അഭിലാഷ് എ.എല്‍., എസ്.ഐ. രാം ലാല്‍, സി.പി.ഒ.മാരായ മാഹിൻ അബൂബക്കർ, വിനു കെ.പി., കലേഷ് ഡി.ജി., ലിബിൻ കുമാർ, അനീഷ് കുമാർ, പ്രശോബ്, ശ്രീജിഷ് എന്നിവരടങ്ങിയ പ്രത്യേക അന്വേഷണ സംഘം വിവിധ സ്ഥലങ്ങള്‍ കേന്ദ്രീകരിച്ച്‌ അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

കേരളത്തിലെ ക്രൈസ്തവ ദേവാലയങ്ങളിൽ എന്താണ് സംഭവിക്കുന്നത്? കരുവാരക്കുണ്ട് സംഭവം ചർച്ചയാകുന്നു!

വിദേശ ആയുധങ്ങൾക്ക് പകരം! ഇന്ത്യയുടെ #M72
 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !
×

UCMI Community Portal

Select language or browse our network