ലഖ്നൗ: നൂഡില്‍സ് കഴിച്ചതിന് പിന്നാലെ കുടുംബത്തിലെ അഞ്ചു പേര് മരിച്ച സംഭവം ആത്മഹത്യയെന്ന് പൊലീസ്. നൂഡില്‍സില്‍ വിഷം ചേര്‍ത്ത് കഴിച്ചാണ് മൂന്ന് കുട്ടികള്‍ ഉള്‍പ്പെടെ അഞ്ച് പേര് മരിച്ചതെന്ന് പൊലീസിന്റെ ശാസ്ത്രീയ അന്വേഷണത്തില്‍ കണ്ടെത്തി.
ഉത്തര്‍പ്രദേശിലെ ഗ്രേറ്റര്‍ നോയിഡയില്‍ ശനിയാഴ്ചയായിരുന്നു സംഭവം. നേരത്തെ ഭക്ഷ്യവിഷബാധയാണ് മരണകാരണമെന്ന രീതിയില്‍ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. സ്വത്ത് തര്‍ക്കത്തെ തുടര്‍ന്നാണ് കൂട്ടആത്മഹത്യ എന്നാണ് ലഭിക്കുന്ന വിവരംശനിയാഴ്ച രാവിലെ 3 മുതല്‍ 11 വയസ്സ് വരെ പ്രായമുള്ള മൂന്ന് കുട്ടികളെയും ദമ്പതികളെയുമാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. മഹേഷ് (37), ലളിത (35), ലഡ്ഡു (11), മിഷ്തി (7), സാക്ഷത് (3) എന്നിവരെയാണ് ശനിയാഴ്ച രാവിലെ മരിച്ച നിലയില്‍ കണ്ടെത്തിയത്. റബുപുര പൊലീസ് സ്റ്റേഷനില്‍ കുടുംബാംഗങ്ങളെ മരിച്ച നിലയില്‍ കണ്ടെന്ന വിവരം ലഭിക്കുകയായിരുന്നു.
മഹേഷിന്റെ ഫോണില്‍നിന്നും മരണകാരണം അടങ്ങിയ ഓഡിയോ പൊലീസിനു ലഭിച്ചതാണ് അന്വേഷണത്തില്‍ നിര്‍ണായകമായത്. കുടുംബത്തിലെ സഹോദരങ്ങളുമായുള്ള സ്വത്ത് തര്‍ക്കത്തെ കുറിച്ചാണ് മഹേഷ് ഇതില്‍ പറഞ്ഞിരുന്നത്. കൂടുതല്‍ അന്വേഷണത്തിനായി രണ്ട് സഹോദരിമാരെയും സഹോദരനെയും പൊലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്.
കുടുംബ സ്വത്ത് പങ്കുവയക്കുന്നതുമായി ബന്ധപ്പെട്ട് ഏറെനാളായി കുടുംബത്തില്‍ തര്‍ക്കം നിലനിന്നിരുന്നതായി മഹേഷിന്റെ സഹോദരഭാര്യ നീരജിനെ ഉദ്ധരിച്ചുള്ള റിപ്പോര്‍ട്ടുകള്‍ പറഞ്ഞു






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.