മിയാമി: ആകാശച്ചുഴിയില് വീണ് യാത്രാ വിമാനം. നിരവധി യാത്രാക്കാർക്ക് ഗുരുതര പരിക്കേറ്റതിന് പിന്നാലെ വിമാനം അടിയന്തരമായി തിരിച്ചുവിട്ടു.
അമേരിക്കയിലെ ന്യൂയോർക്ക് സിറ്റിയില് നിന്ന് ടേക്ക് ഓഫ് ചെയ്ത ഏവിയാൻക 042 വിമാനമാണ് ആകാശച്ചുഴിയില് വീണത്. യാത്രക്കാർക്ക് പരിക്കേറ്റതിന് പിന്നാലെ വിമാനം അടിയന്തരമായി മിയാമി അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് തിരിച്ചിറക്കുകയായിരുന്നു.കൊളംബിയയിലെ മെഡലിനിലേക്ക് പുറപ്പെട്ട വിമാനമാണ് ആകാശച്ചുഴിയില് വീണത്. കഴിഞ്ഞ ദിവസം പുലർച്ചെ 3.30ഓടെയാണ് വിമാനം ടേക്ക് ഓഫ് ചെയ്തത്. എട്ടോളം യാത്രക്കാരെയാണ് മിയാമിയിലെ വിവിധ ആശുപത്രിയിലേക്ക് മാറ്റിയിട്ടുള്ളത്.
ആകാശച്ചുഴിയില് വീണതിന് പിന്നാലെ 25000 അടി താഴ്ചയിലേക്ക് വീണു. വിമാനം ടേക്ക് ഓഫ് ചെയ്തതിന് മൂന്ന് മണിക്കൂർ പിന്നാലെയാണ് സംഭവമുണ്ടായത്. എയർ ബസ് എ320 ഇനത്തിലുള്ള വിമാനമാണ് അപകടത്തില്പ്പെട്ടത്. മിനിട്ടുകള്ക്കുള്ളിലാണ് വിമാനം കുത്തനെ താഴ്ചയിലേക്ക് വന്നത്. വിമാനത്തില് എത്ര യാത്രക്കാർ ഉണ്ടായിരുന്നതില് ഇനിയും വ്യക്തത വന്നിട്ടില്ല.






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.