തിരുവനന്തപുരം: സംസ്ഥാനത്തെ ബേക്കറികൾ വഴി ഹോർട്ടി വൈൻ വിൽക്കാൻ അനുമതി നൽകിയ വിവാദ ഉത്തരവ് റദ്ദാക്കാൻ മുഖ്യമന്ത്രി നിർദ്ദേശം നൽകി. സർക്കാരിൻറെ അനുമതി തേടാതെയാണ് ഇത്തരമൊരു ഉത്തരവ് പുറത്തുവന്നതെന്നാണ് സൂചന.
ഉത്തരവിലുള്ള അതൃപ്തി എക്സൈസ് മന്ത്രി എം ലിജു നേരത്തെ പ്രകടമാക്കിയിരുന്നു. മുഖ്യമന്ത്രിക്കും സമാന വികാരമാണ് ഉള്ളതെന്നാണ് അറിയുന്നത്. വിവാദമായ ഉത്തരവിന് കാരണക്കാരായവർക്കെതിരെ നടപടിയുണ്ടാകാനാണ് സാധ്യത.സംഭവം പുറത്തുവന്നതോടെ എക്സൈസ് മന്ത്രി എം. ലിജുവും അതൃപ്തി രേഖപ്പെടുത്തുകയും സംഭവത്തിൽ എക്സൈസ് കമ്മീഷണറോട് അടിയന്തര റിപ്പോർട്ട് തേടുകയും ചെയ്തിരുന്നു. ബേക്കറി വഴിയുള്ള വൈൻ വിതരണത്തെക്കുറിച്ച് മാധ്യമങ്ങളിലൂടെയാണ് താൻ അറിഞ്ഞതെന്ന് മന്ത്രി നേരത്തെ വ്യക്തമാക്കിയിരുന്നു.
എന്നാൽ, നിയമപരമായ ചട്ടങ്ങൾ പാലിച്ചുകൊണ്ടാണ് നടപടിയെന്നാണ് എക്സൈസ് കമ്മീഷണറേറ്റിന്റെ വിശദീകരണം. മുൻ സർക്കാരിന്റെ കാലത്ത് സമർപ്പിക്കപ്പെട്ട അപേക്ഷയിലാണ് ഇപ്പോൾ വിൽപനയ്ക്കുള്ള ഉത്തരവിറക്കിയത്.
കഴിഞ്ഞ ജൂൺ മാസത്തിലാണ് ഹോർട്ടി വൈൻ വിൽപന നടത്താനുള്ള ലൈസൻസ് അനുവദിച്ചത്. 10,000 രൂപ വാർഷിക ഫീസ് അടച്ച് സ്ഥാപനങ്ങൾക്ക് ലൈസൻസ് എടുക്കാമെന്നും വിൽപനയിലൂടെ 20 ശതമാനം കമ്മീഷൻ സ്ഥാപനങ്ങൾക്ക് ലഭിക്കുമെന്നുമായിരുന്നു ഉത്തരവിലെ വ്യവസ്ഥ.
ഹോർട്ടി വൈനിന് നിലവിൽ 86 ശതമാനം നികുതി ഘടനയാണ് നിശ്ചയിച്ചിരിക്കുന്നത്. എന്നാൽ ഈ നികുതി ഘടന വളരെ കൂടുതലാണെന്നും ഇതിൽ ഇളവ് നൽകണമെന്നും ആവശ്യപ്പെട്ട് സംരംഭകരും സർക്കാരിനെ സമീപിച്ചിരുന്നു.
ബേക്കറികൾ പോലുള്ള സാധാരണ വ്യാപാര സ്ഥാപനങ്ങൾ വഴി മദ്യത്തിന്റെ ഗണത്തിൽപ്പെടുന്ന വൈൻ വിൽക്കുന്നത് സമൂഹത്തിൽ വലിയ തോതിൽ പ്രതിഷേധത്തിന് ഇടയാക്കുമെന്ന ആശങ്കയും ഉയർന്നിരുന്നു






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.