ന്യൂഡൽഹി: പുതിയൊരു ഭീകരാക്രമണ തരംഗത്തിന് സാധ്യതയുണ്ടെന്ന് ഇന്ത്യയിലെ ഇസ്രയേല്‍ അംബാസിഡർ റൂവൻ അസർ.
സർക്കാരുകളെക്കാളും സുരക്ഷാ ഏജൻസികളെക്കാളും വേഗത്തിലാണ് ഭീകരർ തങ്ങളുടെ ശേഷി വികസിപ്പിക്കുന്നതെന്ന് അദ്ദേഹം വാദിച്ചു.ഫ്ലൈ ദുബായ് വിമാനം തട്ടിയെടുക്കാൻ ശ്രമിച്ച സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് പ്രതികരണം. ഇന്ത്യയുടെ അയല്‍രാജ്യത്തെ ഭീകര സംഘടനകള്‍ക്ക് ഹമാസ് എങ്ങനെ പ്രചോദനമാകുന്നുവെന്ന് പരിശോധിക്കണമെന്ന് റൂവൻ അസർ ആവശ്യപ്പെട്ടു. ഇന്ത്യാ ടുഡെയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് ഇസ്രയേല്‍ അംബാസിഡറുടെ പ്രതികരണം.
"തീവ്രവാദികള്‍ നമ്മളെക്കാള്‍ വേഗത്തില്‍ പ്രവർത്തിക്കുന്നു, നമ്മള്‍ അവരെക്കാള്‍ വേഗത്തില്‍ സഞ്ചരിക്കേണ്ടതുണ്ട്. അടുത്ത ഭീകരാക്രമണ തരംഗത്തേക്കാള്‍ മുന്നിലെത്തണമെങ്കില്‍ നമ്മള്‍ അതീവ ജാഗ്രത പുലർത്തുകയും വേഗത്തില്‍ പ്രവർത്തിക്കുകയും വേണം"- എന്നാണ് റൂവൻ അസർ പറഞ്ഞത്.
ഭീകര സംഘടനകള്‍ തമ്മിലുള്ള സഹകരണം വർദ്ധിച്ചുവരികയാണോ എന്ന ചോദ്യത്തിന്, ഹമാസിന്റെ സമീപകാല പ്രവർത്തനങ്ങളിലേക്കാണ് ഇസ്രയേല്‍ സ്ഥാനപതി വിരല്‍ ചൂണ്ടിയത്. പഹല്‍ഗാമിലെ ഭീകരാക്രമണം ചൂണ്ടിക്കാട്ടി, ഈ മേഖലയിലെ ഭീകര സംഘടനകള്‍ക്ക് ഹമാസ് പ്രചോദനമായിട്ടുണ്ടെന്ന് റൂവൻ അസർ പറഞ്ഞു- "പഹല്‍ഗാം ആക്രമണം അതിന്റെ പ്രകടനമായിരുന്നു.
ഹമാസ് പ്രതിനിധികള്‍ അവിടെയെത്തി യോഗങ്ങള്‍ നടത്തുന്നത് നമ്മള്‍ കണ്ടിട്ടുണ്ട്. എന്നാല്‍ അണിയറയില്‍ എന്താണ് സംഭവിക്കുന്നതെന്ന് നമുക്കറിയില്ല. ഇത്തരം ഭീഷണികളെ നേരിടാനും അതിജീവിക്കാനുമുള്ള ശേഷി വികസിപ്പിക്കണം."
ഫ്ലൈ ദുബായ് വിമാനത്തിലുണ്ടായ അക്രമം ചൂണ്ടിക്കാട്ടിയാണ് ഇസ്രയേല്‍ അംബാസിഡറുടെ മുന്നറിയിപ്പ്. സഹപൈലറ്റ് തനിച്ച് ആസൂത്രണം ചെയ്ത ആക്രമണമാണോ ഇതെന്ന് നിലവില്‍ വ്യക്തമല്ലെന്ന് റൂവൻ അസർ പറഞ്ഞു. ഭീകരരും ഇറാൻ ഭരണകൂടവും തങ്ങള്‍ തോറ്റിട്ടില്ലെന്ന് തെളിയിക്കാൻ ഏതൊരു അവസരവും ഉപയോഗിക്കാൻ ശ്രമിക്കുമെന്ന് അദ്ദേഹം പറഞ്ഞു. 174 യാത്രക്കാരുടെ ജീവൻ രക്ഷിച്ച ഇന്ത്യക്കാരനായ പൈലറ്റ് സ്മിത്ത് മച്ചാറിനെ അദ്ദേഹം അഭിനന്ദിച്ചു.






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.