ദാ വന്നു, ദാ പോയി: രാവിലെ അക്കൗണ്ടില്‍ 3,500 കോടി; വൈകീട്ട് സാധാരണക്കാരന്‍; 'ഞെട്ടലില്‍' സൂപ്പര്‍മാര്‍ക്കറ്റ് ഉടമ,

ദാ വന്നു, ദാ പോയി: രാവിലെ അക്കൗണ്ടില്‍ 3,500 കോടി; വൈകീട്ട് സാധാരണക്കാരന്‍; 'ഞെട്ടലില്‍' സൂപ്പര്‍മാര്‍ക്കറ്റ് ഉടമ,

 കൊച്ചി: രാവിലെ സൂപ്പര്‍മാര്‍ക്കറ്റിന്റെ അക്കൗണ്ട് ബാലന്‍സ് പരിശോധിച്ച ദര്‍ശന സൂപ്പര്‍മാര്‍ക്കറ്റ് ഉടമ സുമേഷ് കുമാര്‍ കണ്ടത് 3,500 കോടിയിലധികം രൂപ.

പെട്ടന്ന് കോടീശ്വരനായ ഈ മാറ്റത്തില്‍ സന്തോഷിക്കുന്നതിന് പകരം എന്താണ് സംഭവിച്ചതെന്ന ഭീതിയിലായിരുന്നു അദ്ദേഹം.സ്വകാര്യ ബാങ്കിലെ അക്കൗണ്ടിലാണ് ഇത്രയുമധികം രൂപ എത്തിയത്. കടയിലെ കാര്‍ഡ് സൈ്വപ്പിങ് ഇനത്തില്‍ തന്നെ മൂന്നര കോടി രൂപ വീതം രണ്ടു തവണയായി 7 കോടി രൂപ അക്കൗണ്ടില്‍ എത്തിയതായി സന്ദേശവും ലഭിച്ചു. 

ഇത്രയും തുക അക്കൗണ്ടില്‍ കണ്ടതോടെ സുമേഷ് ബാങ്ക് അധികൃതരെ ബന്ധപ്പെടുകയായിരുന്നു. കഥ കേട്ട് ആദ്യം അമ്പരന്നെങ്കിലും സാങ്കേതിക തകരാറാണ് ഈ അപ്രതീക്ഷിത 'കോടീശ്വരന്‍' ആയതിന് പിന്നിലെന്ന് ബാങ്ക് അധികൃതര്‍ പിന്നീട് സ്ഥിരീകരിച്ചു.

വൈകിട്ടോടെ അക്കൗണ്ടിലെ സാങ്കേതിക പ്രശ്‌നങ്ങള്‍ പരിഹരിച്ച് ബാലന്‍സ് സാധാരണ നിലയിലാക്കുകയും ചെയ്തു. ഒറ്റപ്പകല്‍ കൊണ്ട് സഹസ്ര കോടീശ്വരനായി മാറിയത് രസകരമായ അനുഭവമായിരുന്നു എന്ന് സുമേഷ് കുമാര്‍ പറയുന്നു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

യൂറോപ്പിൽ 72 മണിക്കൂർ എമർജൻസി കിറ്റ്; യുദ്ധഭീതിയോ സുരക്ഷാ മുന്നൊരുക്കമോ?

വിദേശ ആയുധങ്ങൾക്ക് പകരം! ഇന്ത്യയുടെ #M72
 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !
×

UCMI Community Portal

Select language or browse our network