സമരത്തിന് പുറപ്പെട്ട വിദ്യാര്‍ത്ഥികളെ കസ്റ്റഡിയിലെടുത്ത് പൊലീസ്, എവിടേക്ക് കൊണ്ടുപോയെന്നതില്‍ അവ്യക്തത,

സമരത്തിന് പുറപ്പെട്ട വിദ്യാര്‍ത്ഥികളെ കസ്റ്റഡിയിലെടുത്ത് പൊലീസ്, എവിടേക്ക് കൊണ്ടുപോയെന്നതില്‍ അവ്യക്തത,

ന്യൂഡല്‍ഹി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ രാജി വെക്കണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് ജന്തർ മന്തറില്‍ നടക്കുന്ന സമരത്തിന് പുറപ്പെട്ട വിദ്യാർത്ഥികളെ പൊലീസ് കസ്റ്റഡിയിലെടുത്തതായി സിജെപി.

പൂനെയില്‍ നിന്ന് പുറപ്പെട്ട വിദ്യാർത്ഥികളെയാണ് മധ്യപ്രദേശ് പൊലീസ് കസ്റ്റഡിയിലെടുത്തത്. ബിജെപി സർക്കാർ എല്ലാ സീമകളും ലംഘിക്കുന്നുവെന്ന് വിഷയത്തില്‍ പ്രതികരിച്ചുകൊണ്ട് സിജെപി വ്യക്തമാക്കി. വിദ്യാർഥികളെ എങ്ങോട്ടാണ് പൊലീസ് കൊണ്ടുപോയതെന്നതില്‍ നിലവില്‍ വ്യക്തതയില്ല.

ആഞ്ഞടിച്ച്‌ അഭിജീത് ദീപ്കെ

വോട്ടർ പട്ടികയില്‍ നിന്നും വോട്ടർമാരെ ഒഴിവാക്കുന്ന നടപടിക്ക് പിന്നില്‍ ഗൂഢാലോചന നടന്നതായി സിജെപി സ്ഥാപകൻ അഭിജീത് ദീപ്കെ. കേരളത്തിലെ പിണറായിയുടെ തോല്‍വിയും തമിഴ്നാട്ടില്‍ സ്റ്റാലിന്‍റെ തോല്‍വിയും ആസൂത്രിതമാണെന്നും ഈ തോല്‍വികള്‍ യാദൃശ്ചികമായി സംഭവിച്ചതെന്ന് കരുതാനാകില്ല, വോട്ടർമാർ ഒഴിവാക്കപ്പെടുന്നതു കൊണ്ട് ഗുണം ബിജെപിക്ക് മാത്രമാണ്, ജീവിച്ചരിക്കുന്നവകരെ മരിച്ചവരാക്കി മാറ്റുന്നത് എങ്ങനെയാണ്? എന്ന് അഭിജീത് ദീപ്കെ ചോദിച്ചു.

 അനുവാദമില്ലാതെ സമരം സംഘടിപ്പിച്ചെന്ന ആരോപണത്തിനും അഭിജീത് മറുപടി പറഞ്ഞു. സമരം ചെയ്യുക എന്നത് അവകാശമാണ് ഔദാര്യമല്ലെന്നും അമിത് ഷാ അനുവാദം നല്‍കാൻ അത് കുടുംബസ്വത്തല്ല, ബെംഗളൂരുവില്‍ ഞങ്ങള്‍ സമാധാനപരമായാണ് പ്രതിഷേധിച്ചത്. ദില്ലിയില്‍ എന്തുകൊണ്ട് അത് അനുവദിക്കുന്നില്ല എന്ന് ആദ്ദേഹം ചോദിച്ചു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

യൂറോപ്പിൽ 72 മണിക്കൂർ എമർജൻസി കിറ്റ്; യുദ്ധഭീതിയോ സുരക്ഷാ മുന്നൊരുക്കമോ?

വിദേശ ആയുധങ്ങൾക്ക് പകരം! ഇന്ത്യയുടെ #M72
 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !
×

UCMI Community Portal

Select language or browse our network