ക്വിറ്റോ: പള്ളിയില്‍ കുർബാനയ്ക്കിടെ കൂറ്റൻ കുരിശ് തകർന്നുവീണ് വൈദികന് ദാരുണാന്ത്യം. ഇക്വഡോറിലെ ഗ്വയാക്വിലിലെ കത്തോലിക്ക ദേവാലയത്തിലാണ് സംഭവം. ഇതിന്റെ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.
ഗ്വയാക്വിലിലെ ന്യുസ്ട്ര സെനോറ ഡെല്‍ പെർപെട്ട്വോ സോകോറോ പള്ളിയിലെ വൈദികനായ ഫാദർ പാട്രീഷ്യോ ആല്‍ഫ്രെഡോ സാഞ്ചസ് മൊളിനാരിയാണ് അപകടത്തില്‍ മരിച്ചതെന്ന് ഗ്വയാക്വില്‍ അതിരൂപത ഞായറാഴ്ച അറിയിച്ചു. ശനിയാഴ്ച പള്ളിയില്‍ കുർബാന നടക്കുന്നതിനിടെയായിരുന്നു സംഭവം.അള്‍ത്താരയില്‍നിന്ന് വിശ്വാസികളെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു വൈദികൻ. ഇതിനിടെയാണ് അള്‍ത്താരയില്‍ സ്ഥാപിച്ചിരുന്ന കൂറ്റൻ കുരിശ് വൈദികന്റെ തലയിലേക്കും ദേഹത്തേക്കും വീണത്. സാമൂഹികമാധ്യമങ്ങളിലൂടെ കുർബാനയുടെ തത്സമയ സംപ്രേഷണമുണ്ടായിരുന്നതിനാല്‍ ഇതിന്റെ വീഡിയോ ദൃശ്യങ്ങളും പിന്നീട് പുറത്തുവന്നിരുന്നു.






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.