തിരുവനന്തപുരം: മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിനെ മാറ്റണമെന്നാവശ്യപ്പെട്ട് നാളെ മുഖ്യമന്ത്രി വി ഡി സതീശന് നിയമസഭയില്‍ പ്രമേയം അവതരിപ്പിക്കും.
ചട്ടം 118 പ്രകാരമാണ് പ്രമയം അവതരിപ്പിക്കുന്നത്. ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഡല്‍ഹിയില്‍ പ്രതിപക്ഷ പാര്‍ട്ടികളുടെയും സിജെപിയുടെയും സമരം നടക്കുന്നതിനിടെയാണ് സംസ്ഥാന സര്‍ക്കാര്‍ നീക്കം. സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ടുള്ള പ്രമേയത്തെ എല്‍ഡിഎഫ് പിന്തുണയ്ക്കും. ചട്ടം 118 പ്രകാരമാണ് ഇത്തരത്തിലുള്ള പ്രമേയങ്ങള്‍ അവതരിപ്പിക്കുന്നത്. മുഖ്യമന്ത്രി തന്നെയാണ് പ്രമേയം അവതരിപ്പിക്കുന്നതെന്നുള്ള പ്രത്യേകതയുമുണ്ട്. രാജ്യത്ത് ഒരു നിയമസഭ ഇത്തരം പ്രമേയം അവതരിപ്പിക്കുന്നത് ആദ്യം ആയിട്ടായിരിക്കും.അതേസമയം പ്രതിഷേധങ്ങള്‍ക്കെതിരെ ഡല്‍ഹി പൊലീസ് കടുത്ത നടപടി തുടരുന്നതിനിടെ, സുപ്രീംകോടതി ചീഫ് ജസ്റ്റിസ് സൂര്യകാന്തിനെ കാണാന്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്ക് അനുമതി ലഭിച്ചു. പ്രതിപക്ഷ നേതാക്കള്‍ക്ക് കൂടിക്കാഴ്ചയ്ക്ക് അനുമതി തേടി
കോണ്‍ഗ്രസ് പ്രസിഡന്റ് മല്ലികാര്‍ജുന്‍ ഖാര്‍ഗെയും ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുല്‍ഗാന്ധിയും സുപ്രീംകോടതി ചീഫ് ജസ്റ്റിസിന് കത്ത് അയച്ചിരുന്നു. നാളെ വൈകീട്ട് നാലു മണിക്കും അഞ്ചു മണിക്കും ഇടയില്‍ ചീഫ് ജസ്റ്റിസിനെ കാണുമെന്ന് മല്ലികാര്‍ജുന്‍ ഖാര്‍ഗെ അറിയിച്ചു






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.