പാലക്കാട്: മരിച്ചവരുടെ പെൻഷൻ തട്ടിയെടുത്ത് സിപിഎം ബ്രാഞ്ച് സെക്രട്ടറി. പാലക്കാട് ശ്രീകൃഷ്ണപുരം പഞ്ചായത്ത് പതിനൊന്നാം വാർഡിലെ രണ്ട് പേരുടെ പെൻഷൻ തുകയാണ് തട്ടിയെടുത്തത്.
കൃഷ്ണൻകുട്ടി പണിക്കർ, നാരായണ ഗുപ്തൻ എന്നിവരുടെ പെൻഷൻ തുകയാണ് സിപിഎം മണ്ണമ്പറ്റ ബ്രാഞ്ച് സെക്രട്ടറി സത്യനാരായണന് തട്ടിയെടുത്തത്. കൃഷ്ണൻ കുട്ടി പണിക്കർ ജൂലൈ ആദ്യ വാരത്തിലും നാരായണ ഗുപ്തൻ ഓഗസ്റ്റിലും മരണപ്പെട്ടതാണ്. ഇവരുടെ സെപ്റ്റംബർ മാസം വരെയുള്ള തുക സത്യനാരായണൻ തട്ടിയെടുക്കുകയായിരുന്നു. വ്യാജ ഒപ്പിട്ട് ഇവർ തുക കൈപ്പറ്റിയതായി കാണിച്ചാണ് തട്ടിപ്പ് നടത്തിയത്. സംഭവം പുറത്ത് വന്നതിന് പിന്നാലെ ഇയാളെ ബ്രാഞ്ച് സെക്രട്ടറി സ്ഥാനത്ത് നിന്ന് നീക്കി. ഇയാള്‍ക്കെതിരെ കേസെടുക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു.
0
വെള്ളിയാഴ്ച, ഒക്ടോബർ 23, 2026






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.