പരാതിയുള്ളവര്‍ കോടതിയില്‍ പോകട്ടെ; മുനമ്പത്തേത് വഖഫ് ഭൂമി തന്നെയെന്ന് മായിന്‍ ഹാജി,

പരാതിയുള്ളവര്‍ കോടതിയില്‍ പോകട്ടെ; മുനമ്പത്തേത് വഖഫ് ഭൂമി തന്നെയെന്ന് മായിന്‍ ഹാജി,

മലപ്പുറം: മുനമ്പത്തേത് വഖഫ് ഭൂമി തന്നെയെന്ന് വഖഫ് ബോര്‍ഡ് ചെയര്‍മാന്‍ എംസി മായിന്‍ ഹാജി. ആ ഭൂമി വഖഫ് സ്വത്ത് ആണെന്ന കാര്യത്തില്‍ ആര്‍ക്കും തര്‍ക്കമില്ല.

2019ല്‍ താന്‍ കൂടി അംഗമായ ബോര്‍ഡ് ആണ് ഭൂമി വഖഫ് ആയി രജിസ്റ്റര്‍ ചെയ്തത് ആളുകളുടെ കിടപ്പാടവുമായി ബന്ധപ്പെട്ട വിഷയമായതിനാല്‍ സര്‍ക്കാര്‍ ഇടപെട്ട് സഹായം ചെയ്യണം. ബോര്‍ഡിന് നിയമപ്രകാരമേ ഇടപെടാന്‍ കഴിയുകയുള്ളുവെന്ന് മായിന്‍ ഹാജി പറഞ്ഞു. 

മുനമ്പത്തെ ഭൂമി വഖഫ് ആയി രജിസ്റ്റര്‍ ചെയ്തു കഴിഞ്ഞു. വഖഫ് ബോര്‍ഡിന്റെ നടപടി ന്യായമല്ലെന്ന് തോന്നുന്നുണ്ടെങ്കില്‍ അവര്‍ക്ക് അപ്പീല്‍ പോകാം.  കിടപ്പാടം നഷ്ടമാകുന്നവരെ സഹായിക്കുകയെന്നത് സര്‍ക്കാര്‍ ചെയ്യേണ്ട കാര്യമാണ്. സര്‍ക്കാര്‍ അവര്‍ക്ക് ആവശ്യമായ സഹായം ചെയ്യണം. വഖഫ് ബോര്‍ഡിനെ സംബന്ധിച്ച് അതില്‍ മറ്റൊന്നും ചെയ്യാനാവില്ല'- മായിന്‍ഹാജി പറഞ്ഞു.

മുനമ്പത്തേത് വഖഫ് ഭൂമിയല്ലെന്ന മുഖ്യമന്ത്രി വിഡി സതീശന്റെ നിലപാടിന് വിരുദ്ധമാണ് മായിന്‍ഹാജിയുടെ വാക്കുകള്‍. മുനമ്പത്തെ വിവാദ ഭൂമി വഖഫ് സ്വത്തല്ല എന്ന തന്റെ മുന്‍ നിലപാടില്‍ മാറ്റമില്ലെന്നു മുഖ്യമന്ത്രി പറഞ്ഞിരുന്നു. സര്‍ക്കാര്‍ ഇക്കാര്യത്തില്‍ എന്താണു ചെയ്യാന്‍പോകുന്നതെന്നു വകുപ്പു മന്ത്രി വിശദീകരിക്കും. 

മുനമ്പത്തെ സ്ഥലം കേന്ദ്രസര്‍ക്കാരിന്റെ വഖഫ് സ്വത്തുക്കള്‍ റജിസ്റ്റര്‍ ചെയ്യുന്ന ഉമീദ് പോര്‍ട്ടലില്‍ റജിസ്റ്റര്‍ ചെയ്തതു കഴിഞ്ഞ സര്‍ക്കാര്‍ നിയമിച്ച വഖഫ് ബോര്‍ഡാണ്. അധികാരത്തിലെത്തിയാല്‍ 10 മിനിറ്റുകൊണ്ട് തീര്‍ക്കാവുന്ന പ്രശ്നമാണ് മുനമ്പത്തേതെന്ന് മുഖ്യമന്ത്രി വിഡി സതീശന്‍ പ്രതിപക്ഷ നേതാവായിരുന്നപ്പോള്‍ പറയുകയും ചെയ്തിരുന്നു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

കേരളത്തിലെ ക്രൈസ്തവ ദേവാലയങ്ങളിൽ എന്താണ് സംഭവിക്കുന്നത്? കരുവാരക്കുണ്ട് സംഭവം ചർച്ചയാകുന്നു!

വിദേശ ആയുധങ്ങൾക്ക് പകരം! ഇന്ത്യയുടെ #M72
 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !
×

UCMI Community Portal

Select language or browse our network