റിയാദ്: സൗദി അറേബ്യയില്‍ ഡെലിവറി സര്‍വീസിന് ഡ്രൈവറില്ലാ വാഹനങ്ങള്‍. സെല്‍ഫ് ഡ്രൈവിങ് റോബോട്ടുകളെ ഉപയോഗിച്ചുള്ള 'ലാസ്റ്റ് മൈല്‍' ഡെലിവറി സര്‍വീസിന് റിയാദില്‍ തുടക്കമായി.
ഡെലിവറി ചെലവ് 85 ശതമാനം വരെ കുറയ്ക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. രാജ്യത്തെ ഗതാഗത, ലോജിസ്റ്റിക്സ് മേഖലകളില്‍ പുതിയ സാങ്കേതികവിദ്യകള്‍ അവതരിപ്പിക്കുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് ട്രാന്‍സ്പോര്‍ട്ട് ജനറല്‍ അതോറിറ്റി ഓട്ടോണമസ് ഡെലിവറി പദ്ധതിക്ക് തുടക്കമിട്ടത്.റിയാദിലെ അല്‍ ഫലാഹ് മേഖലയിലാണ് ആദ്യ ഘട്ടത്തില്‍ ഡ്രൈവറില്ലാ ഡെലിവറി വാഹനങ്ങള്‍ പ്രവര്‍ത്തനം ആരംഭിച്ചിരിക്കുന്നത്. ഉപഭോക്താക്കള്‍ ഓര്‍ഡര്‍ നല്കിയ സാധനങ്ങള്‍ ഓട്ടോമാറ്റിക് വാഹനത്തില്‍ കയറ്റി, സ്വീകര്‍ത്താവിന്റെ സ്ഥലം മനസിലാക്കി സാധനങ്ങള്‍ എത്തിച്ചുനല്‍കും.
'ലെവല്‍ 4' ഓട്ടോണമസ് ഡ്രൈവിങ് സാങ്കേതികവിദ്യ ഉപയോഗിക്കുന്ന ഈ വാഹനങ്ങള്‍ക്ക് 360-ഡിഗ്രി സെന്‍സര്‍ കവറേജ് സംവിധാനമുണ്ട്. ഒരു വിദൂരത്ത് നിന്ന് തത്സമയം ഇവയെ നിരീക്ഷിക്കം. കൂടാതെ അടിയന്തര സാഹചര്യങ്ങളില്‍ ഇനാക്ടീവ് ആകാനും ഈ വാഹനങ്ങള്‍ക്ക് കഴിയും.
പൂര്‍ണമായും ഇലക്ട്രിക് വാഹനങ്ങളാണെന്നതിനാല് കാര്‍ബണ്‍ പുറന്തള്ളല്‍ ഒഴിവാക്കാനും ശബ്ദമലിനീകരണം കുറയ്ക്കാനും ഇതിന് കഴിയും. സൗദി അറേബ്യയുടെ ഗതാഗത, ലോജിസ്റ്റിക്സ് മേഖലകളില്‍ ആധുനിക സാങ്കേതികവിദ്യകള്‍ സ്വീകരിക്കുന്നതിനും നൂതനമായ പരിഹാരങ്ങള്‍ നടപ്പിലാക്കുന്നതിനുമുള്ള ട്രാന്‍സ്പോര്‍ട്ട് ജനറല്‍ അതോറിറ്റിയുടെ ശ്രമങ്ങളുടെ ഭാഗമാണ് ഈ പൈലറ്റ് പദ്ധതി.
പൈലറ്റ് പദ്ധതിയില്‍ എത്ര വാഹനങ്ങള്‍ ഉള്‍പ്പെടുന്നു എന്നോ, അല്‍-ഫലാഹിന് പുറത്തേക്ക് പ്രവര്‍ത്തനം വ്യാപിപ്പിക്കുന്നതിനുള്ള സമയക്രമമോ അധികൃതര്‍ വ്യക്തമാക്കിയിട്ടില്ല. പബ്ലിക് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി സംഘടിപ്പിച്ച ട്രാന്‍സ്പോര്‍ട്ട് ഹാക്കത്തോണില്‍ ഉയര്‍ന്നുവന്ന ആശയമാണ് ഇപ്പോള്‍ പ്രായോഗികമായിരിക്കുന്നത്






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.