തിരുവനന്തപുരം: നിയമസഭയില്‍ വീണ്ടും മുഖ്യമന്ത്രി വി ഡി സതീശനും പ്രതിപക്ഷ നേതാവ് പിണറായി വിജയനുമായി നേർക്കുനേർ വാക് പോര്.
വിവിധ വിഷയങ്ങളില്‍ ചർച്ചകള്‍ മുറുകുന്നതിനിടെ സഭയില്‍ ആരെ നോക്കി സംസാരിക്കണം എന്നതിലായിരുന്നു ഇന്ന് സതീശനും പിണറായിയും തമ്മില്‍ തർക്കം മുറുകിയത്. മുഖ്യമന്ത്രി പറഞ്ഞത് തന്നെ പറയുന്നതിനാല്‍ ഇനി പ്രതിപക്ഷത്തെ നോക്കി സംസാരിക്കാമെന്ന് പറഞ്ഞ് പിണറായിയാണ് തുടക്കമിട്ടത്. ഓരോരുത്തർക്കും ഓരോ ശൈലിയുണ്ടെന്നും പരിഹസരിക്കരുതെന്നുമായിരുന്നു മുഖ്യമന്ത്രിയുടെ തിരിച്ചടി. 102 പേരുള്ളതിനാല്‍ ഭരണ നിരയെ നോക്കാൻ അഭിമാനമേ ഉള്ളു എന്നും മുഖ്യമന്ത്രി പറഞ്ഞുവച്ചു.'പിഎസ്‍സിയില്‍ മാറ്റമില്ല', വ്യക്തമാക്കി മുഖ്യമന്ത്രി
അതേസമയം സംസ്ഥാന പി എസ് സിയുടെ ഘടനയിലോ അംഗങ്ങളുടെ എണ്ണത്തിലോ നിലവില്‍ മാറ്റം വരുത്താൻ ഉദ്ദേശിക്കുന്നില്ലെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ നിയമസഭയില്‍ നിലപാട് വ്യക്തമാക്കി. പി എസ് സി അംഗങ്ങളുടെ എണ്ണമോ അവരുടെ ശമ്പളവും മറ്റ് ആനുകൂല്യങ്ങളോ കുറയ്ക്കുന്നത് സർക്കാരിന്റെ ആലോചനയിലില്ലെന്ന് സഭയില്‍ നല്‍കിയ രേഖാമൂലമുള്ള മറുപടിയില്‍ സതീശൻ വ്യക്തമാക്കി.
കൂടാതെ മുഴുവൻ സമയ രാഷ്ട്രീയക്കാർ പി എസ് സി അംഗങ്ങളാകുന്നത് തടയേണ്ട സാഹചര്യമില്ലെന്നും അദ്ദേഹം സഭയില്‍ ചൂണ്ടിക്കാട്ടി. പി എസ് സി പരീക്ഷകളിലെ ക്രമക്കേടുകളുമായി ബന്ധപ്പെട്ട വിവാദങ്ങളുടെയും പി എസ് സി പിരിച്ചുവിടണമെന്ന ഗവർണറായിരുന്ന രാജേന്ദ്ര അർലേക്കർ രാഷ്ട്രപതിക്ക് നല്‍കിയ ശുപാർശയുടെയും പശ്ചാത്തലത്തിലാണ് മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കിയത്.
പി എസ് സി പരീക്ഷാ ക്രമക്കേടുകളുമായി ബന്ധപ്പെട്ട് ഇതുവരെ 180 പരാതികളാണ് ലഭിച്ചിട്ടുള്ളതെന്നും മുഖ്യമന്ത്രി നിയമസഭയെ അറിയിച്ചു.
ഇതില്‍ മൂന്ന് പരാതികളില്‍ ക്രൈംബ്രാഞ്ച് അന്വേഷണവും അഞ്ച് പരാതികളില്‍ പി എസ് സി ആഭ്യന്തര വിജിലൻസ് അന്വേഷണവും പുരോഗമിക്കുകയാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ക്രമക്കേടുകളില്‍ ചെയർമാന്റെയോ അംഗങ്ങളുടെയോ പങ്കിനെക്കുറിച്ചും കൃത്യമായ അന്വേഷണം നടക്കുന്നുണ്ടെന്ന് രേഖാമൂലമുള്ള മറുപടിയില്‍ വിശദീകരിച്ചു.






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.