ഇംഗ്ലണ്ട്: ലോകം മുഴുവൻ കാല്‍നടയായി ചുറ്റുകയെന്ന ലക്ഷ്യത്തോടെയാണ് 28 വർഷം മുമ്പ് ബ്രിട്ടീഷ് മുൻ പാരട്രൂപ്പർ കാള്‍ ബുഷ്ബി എന്ന 57 -കാരൻ യാത്ര തിരിക്കുന്നത്.ഒടുവിലിതാ ഏതാണ്ട് മൂന്ന് പതിറ്റാണ്ട് പിന്നിടുമ്പോള്‍ അദ്ദേഹം യുകെയിലെത്തിയിരിക്കുന്നു. 1
998 -ല്‍ ചിലിയിലെ പുന്ത അറേനാസില്‍ നിന്നാണ് അദ്ദേഹത്തിന്റെ ഈ സാഹസിക യാത്ര ആരംഭിച്ചത്. വടക്കൻ ഇംഗ്ലണ്ടിലെ ഹള്‍ നഗരത്തിലുള്ള തന്റെ അമ്മയുടെ വീട്ടിലെത്തുക എന്ന ലക്ഷ്യത്തോടെയാണ് അദ്ദേഹം ഈ യാത്ര തുടങ്ങിയത്. യാത്രയ്ക്കിടയില്‍ അദ്ദേഹം രണ്ട് കർശനമായ നിയമങ്ങള്‍ പാലിച്ചിരുന്നു.'വർഷങ്ങള്‍ക്ക് ശേഷം യുകെയിലെ മണ്ണില്‍ കാല് കുത്താൻ കഴിഞ്ഞതില്‍ വളരെ സന്തോഷമുണ്ട്. ഈ യാത്ര എളുപ്പമായിരുന്നില്ല. നമ്മള്‍ സ്വയം വിശ്വസിക്കുന്നതിനേക്കാള്‍ വലിയ കഴിവുകള്‍ നമുക്കുണ്ടെന്ന് തെളിയിക്കുകയായിരുന്നു ഇതിലൂടെ' തിരിച്ചുവരവിനുശേഷം ബുഷ്ബി പ്രതികരിച്ചു.
യുകെയിലേക്കുള്ള യാത്രയുടെ അവസാന ഘട്ടമായി ഇംഗ്ലീഷ് ചാനല്‍ നീന്തിക്കടന്നാണ് അദ്ദേഹം എത്തിയത്. ഡോവറിന് തെക്കുള്ള ഷേക്സ്പിയർ ബീച്ചില്‍ വെള്ളത്തില്‍ നിന്ന് കയറിയ അദ്ദേഹത്തെ പിതാവും സുഹൃത്തുക്കളും അടങ്ങുന്ന ചെറിയൊരു സംഘം സ്വീകരിച്ചു.
കൂടാതെ, പ്രശസ്ത ചലച്ചിത്ര സംവിധായകൻ വെർണർ ഹെർസോഗും അദ്ദേഹത്തിന്റെ ചിത്രീകരണ സംഘവും ബുഷ്ബിയെ സ്വീകരിക്കാൻ എത്തിയിരുന്നു. ബുഷ്ബിയുടെ ലോകസഞ്ചാരത്തെക്കുറിച്ച് 'വാക്ക് ഓഫ് ലൈഫ്' എന്ന പേരില്‍ ഒരു ഡോക്യുമെന്ററി ചിത്രം സംവിധാനം ചെയ്യുന്നത് ഇദ്ദേഹമാണ്. കഴിഞ്ഞ 16 വർഷമായി ഈ പ്രൊഡക്ഷൻ കമ്പനി ബുഷ്ബിയുടെ യാത്രയ്ക്ക് സാമ്പത്തികമായും മറ്റും പിന്തുണ നല്‍കിവരുന്നുണ്ട്.
ഒരു പാരട്രൂപ്പർ ആയിരിക്കുമ്പോഴാണ് ലോകം മുഴുവൻ നടക്കണമെന്ന ആശയം ബുഷ്ബിയുടെ മനസ്സില്‍ ഉദിച്ചതെന്ന് ബിബിസി റിപ്പോർട്ട് ചെയ്യുന്നു. താൻ സഞ്ചരിക്കാൻ ഉദ്ദേശിക്കുന്ന വഴിയുടെ ഒരു മാപ്പ് വരച്ചുകാട്ടിയപ്പോള്‍ സഹപ്രവർത്തകർ അതൊരിക്കലും സാധിക്കാത്ത കാര്യമാണെന്ന് പറഞ്ഞു. എന്നാല്‍, അത് അദ്ദേഹത്തിന്റെ ആത്മവിശ്വാസം ഇരട്ടിയാക്കുകയാണ് ചെയ്തത്.
ചിലിയില്‍ നിന്ന് 29 -ാം വയസ്സിലാണ് ബുഷ്ബി തന്റെ യാത്ര ആരംഭിച്ചത്. അർജന്റീന, പെറു, ഇക്വഡോർ, കൊളംബിയ തുടങ്ങിയ രാജ്യങ്ങളിലൂടെ അദ്ദേഹം കടന്നുപോയി. കോസ്റ്റാറിക്ക, നിക്കരാഗ്വ, ഹോണ്ടുറാസ്, എല്‍ സാല്‍വഡോർ, ഗ്വാട്ടിമാല, മെക്സിക്കോ എന്നിവടങ്ങളും താണ്ടി അദ്ദേഹം യുഎസിലും കാനഡയിലുമെത്തി. തുടർന്ന് സൈബീരിയയിലൂടെ മംഗോളിയ, ചൈന, തുർക്മെനിസ്ഥാൻ, കസാഖിസ്ഥാൻ എന്നിവിടങ്ങളിലും സഞ്ചരിച്ചു.
2006 മാർച്ചില്‍ ബെറിംഗ് കടലിടുക്ക് കടക്കുന്നതിനായി അദ്ദേഹം ഫ്രഞ്ച്-അമേരിക്കൻ സാഹസികനായ ദിമിത്രി കീഫറുമായി ചേർന്നു. യാത്രയ്ക്കിടയില്‍ റഷ്യയും അദ്ദേഹം പിന്നിട്ടു.
പ്രതിസന്ധികളും ഏറെ
യാത്രയില്‍ കടുത്ത പ്രതിസന്ധികളാണ് തനിക്ക് നേരിടേണ്ടി വന്നതെന്ന് ബുഷ്ബി തന്റെ വെബ്‌സൈറ്റില്‍ കുറിച്ചിട്ടുണ്ട്. റഷ്യയിലെ യാത്രയായിരുന്നു ഏറ്റവും നീണ്ടതും ദുഷ്കരവുമായത്. കനത്ത ശൈത്യകാലത്ത് സൈബീരിയൻ നദികളും തുന്ദ്രയും മരവിച്ചുറയുമ്പോള്‍ മാത്രമാണ് അദ്ദേഹത്തിന് മുന്നോട്ട് പോകാൻ കഴിഞ്ഞിരുന്നത്. 90 ദിവസത്തെ വിസ വ്യവസ്ഥകള്‍ കാരണം പലതവണ യാത്ര നിർത്തിവെച്ച് മടങ്ങേണ്ടി വന്നിട്ടുണ്ട്. 2007-2008 കാലഘട്ടത്തിലെ സാമ്പത്തിക മാന്ദ്യവും കൊവിഡ് മഹാമാരിയും അദ്ദേഹത്തിന്റെ യാത്രയ്ക്ക് വലിയ തടസ്സങ്ങള്‍ സൃഷ്ടിച്ചിരുന്നു.
ഭൂപടത്തില്‍ വരച്ച ഒരു ചെറിയ വരയിലൂടെയാണ് കാള്‍ ബുഷ്ബി തന്റെ യാത്ര ആരംഭിച്ചത്. നാല് ഭൂഖണ്ഡങ്ങള്‍, ഫ്രോസണ്‍ സീ, മരുഭൂമികള്‍, പർവ്വതങ്ങള്‍, കാടുകള്‍ എന്നിവ താണ്ടി 50,000 കിലോമീറ്ററിലധികം ദൂരം പിന്നിട്ട അദ്ദേഹത്തിന്റെ ഈ ചരിത്രയാത്ര നവംബറോടെ മാതാവിന്റെ മുൻപില്‍ അവസാനിക്കും.






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.