നാഗ്പൂർ: മാസങ്ങളായി വീട്ടുവാടക അടച്ചില്ല. വീട്ടുടമസ്ഥൻ വാടക ചോദിക്കുന്നത് പതിവായതോടെ 37 ലക്ഷം രൂപയുടെ കള്ള നോട്ട് അടിച്ച് യുവാവ്.
നാഗ്പൂരിലാണ് സംഭവം. 500 രൂപയുടെ കള്ളനോട്ടാണ് യുവാവ് വാടക വീട്ടില്‍ വച്ചുണ്ടാക്കിയത്. വാടക തന്നില്ലെങ്കില്‍ വീട് ഒഴിയാൻ ഉടമ ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെ യുവാവ് വീട്ടില്‍ നിന്ന് മുങ്ങി. ഇതോടെ വീട്ടുടമസ്ഥാൻ വീടിനകത്ത് കയറി നടത്തിയ പരിശോധനയിലാണ് ലക്ഷങ്ങളുടെ കള്ളനോട്ട് കണ്ടെത്തിയത്. കെട്ടുകണക്കിന് നോട്ടുകളും അച്ചടിക്കാൻ ഉപയോഗിച്ച പേപ്പറുകളും മെഷീനുകളും അടക്കമാണ് പൊലീസ് കണ്ടെത്തിയത്.
0
ചൊവ്വാഴ്ച, ഒക്ടോബർ 27, 2026
ഭാഗികമായി പ്രിന്റ് ചെയ്ത 48 ലക്ഷം രൂപയുടെ കറൻസി നോട്ടാണ് വീട്ടില്‍ നിന്ന് കണ്ടെത്തിയത്. പുഷ്പക് കൃഷ്ണ ഭണ്ഡാർകർ എന്ന നാഗ്പൂർ സ്വദേശിയെ പൊലീസ് സംഭവത്തില്‍ തെരയുകയാണ്. ഒന്നര വർഷം മുൻപാണ് പുഷ്പക് ഖാർബിയിലെ വീട് വാടകയ്ക്ക് എടുത്തത്. വാടക കരാർ ജനുവരിയില്‍ കാലാവധി കഴിഞ്ഞിരുന്നു. എന്നാല്‍ മാസങ്ങളായി യുവാവ് വാടക നല്‍കാതെ വീട്ടില്‍ തുടരുകയായിരുന്നു.






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.