പാലക്കാട്: തോട്ടം തൊഴിലാളിയായ ആദിവാസിയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. കൂടെ താമസിച്ചിരുന്ന സ്ത്രീ അറസ്റ്റില്‍.
പാലക്കാട് മംഗലംഡാം കുഞ്ചിയാർപതി രാമസ്വാമി ആണ് മരിച്ചത്. സംഭവത്തില്‍ കൂടെ താമസിച്ചിരുന്ന ഒലിപ്പാറ കല്‍ചാടി 26 വയസുള്ള രുഗ്മണിയെ മംഗലംഡാം പൊലിസ് കസ്റ്റഡിയില്‍ എടുത്തു. മംഗലംഡാം കടപ്പാറ പോത്തൻതോട്ടിലെ സ്വകാര്യ വ്യക്തിയുടെ തോട്ടത്തിലെ വീട്ടിലാണ് മൃതദേഹം കണ്ടത്.രാമസ്വാമിയും രുഗ്മണിയും കഴിഞ്ഞ ഒരു വർഷത്തോളമായി ഒരുമിച്ച് താമസിച്ച് വരുകയാണ്. ചൊവ്വാഴ്ച രാത്രി രാമസ്വാമിയും രുഗ്മണിയും തമ്മില്‍ മദ്യപിച്ച് വഴക്കുണ്ടാക്കിയിരുന്നു. ഇതിനിടെ രുഗ്മണി ചുറ്റിക കൊണ്ട് രാമസ്വാമിയുടെ തലക്ക് അടിക്കുകയായിരുന്നു. തുടർന്ന് രുഗ്മണി സമീപത്തെ തോട്ടത്തിലെ തൊഴിലാളികളോട് വിവരം പറയുകയായിരുന്നു.






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.