നാട്ടുകല്‍:പാലക്കാട് ചെത്തല്ലൂരില്‍ പട്ടാപ്പകല്‍ കടയ്ക്ക് മുന്നില്‍ നിർത്തിയിട്ടിരുന്ന സ്കൂട്ടർ മോഷ്ടിച്ചു. ചെത്തല്ലൂരില്‍ സില്‍വർ സ്റ്റോണ്‍ ടൈല്‍സ് കടയ്ക്ക് മുന്നില്‍ നിർത്തിയിട്ടിരുന്ന സ്കൂട്ടർ ആണ് മോഷ്ടാക്കള്‍ കവർന്നത്.
ആലിപ്പറമ്പ് വട്ടപ്പറമ്പ് പട്ടിക്കാടൻ വീട്ടില്‍ ആമിനത്ത് റോസ്ന ഉടമസ്ഥതയിലുള്ള വാഹനമാണ് കാണാതായത്. ഇന്നലെ ഉച്ചയ്ക്ക് ഒന്നരയോടെയാണ് സംഭവം. സ്ഥാപനത്തില്‍ ജോലി ചെയ്യുന്ന ജീവനക്കാർ ഉച്ചഭക്ഷണത്തിനായി പുറത്തിറങ്ങിയപ്പോഴാണ് വാഹനം കാണാതായ വിവരം അറിയുന്നത്.തുടർന്ന് നടത്തിയ പരിശോധനയില്‍, സമീപത്തെ 200 മീറ്റർ അപ്പുറമുള്ള സിസിടിവി ക്യാമറയില്‍ നിന്നും വാഹനം കൊണ്ടുപോകുന്നതിന്റെ ദൃശ്യങ്ങളും ചിത്രങ്ങളും ലഭ്യമായിട്ടുണ്ട്. സംഭവത്തില്‍ നാട്ടുകല്‍ പൊലിസില്‍ പരാതി നല്‍കിയിട്ടുണ്ട് . സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് അന്വേഷണം പുരോഗമിക്കുകയാണ്.






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.