ബിജെപിക്കാരനെ ഉപയോഗിച്ച് കോടികൾ കൊള്ളയടിച്ചവർ സമുദായത്തിൻ്റെ നെഞ്ച് പിളർത്താൻ ആർഎസ്എസിനെ ഉപയോഗിക്കില്ലെന്ന് ഉറപ്പുണ്ടോ? കെ.ടി. ജലീൽ

ബിജെപിക്കാരനെ ഉപയോഗിച്ച് കോടികൾ കൊള്ളയടിച്ചവർ സമുദായത്തിൻ്റെ നെഞ്ച് പിളർത്താൻ ആർഎസ്എസിനെ ഉപയോഗിക്കില്ലെന്ന് ഉറപ്പുണ്ടോ? കെ.ടി. ജലീൽ

മലപ്പുറം: മുസ്ലിം ലീഗിനെയും പോഷക സംഘടനയായ കെഎംസിസിയെയും രൂക്ഷമായി വിമർശിച്ച് മുൻ മന്ത്രിയും എംഎൽഎയുമായ കെ.ടി. ജലീൽ.

ബിജെപി പ്രവർത്തകനെ ഉപയോഗിച്ച് 8 കോടി കൊള്ള ചെയ്തവർ സമുദായത്തിന്റെ നെഞ്ച് പിളർത്താൻ ആർഎസ്എസിനെ ഉപയോഗിക്കില്ലെന്ന് എന്താണ് ഉറപ്പെന്ന് ജലീൽ ചോദിച്ചു. '

പിരിക്കുക, കക്കുക, മുക്കുക' എന്നത് അടിമുതൽ മുടിവരെ ക്യാൻസർ പോലെ ലീഗിനെ കാർന്നുതിന്നുകയാണെന്നും കെഎംസിസിയുമായി ബന്ധപ്പെട്ട് ഇപ്പോൾ ഉയർന്ന സാമ്പത്തിക കുറ്റത്തിന്റെ ഒരു ചെറിയ അറ്റം മാത്രമാണ് പുറത്തുവന്നിരിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.

കള്ളപ്പണത്തിൽ മുങ്ങിക്കുളിച്ചുനിൽക്കുന്ന ലീഗിനെയും യൂത്ത് ലീഗിനെയും കെഎംസിസിയെയും ഇനിയും തുറന്നുകാട്ടിയില്ലെങ്കിൽ ആ കൊള്ളയുടെ പേരിൽ മുസ്ലിം സമുദായം ഒന്നടങ്കം പ്രതിക്കൂട്ടിൽ നിൽക്കേണ്ടി വരുമെന്നും ജലീൽ മുന്നറിയിപ്പ് നൽകി.

ജലീലിൻറെ പോസ്റ്റിൻറെ പൂർണ്ണ രൂപം

BJP-ക്കാരനെ ഉപയോഗിച്ച് 8 കോടി കൊള്ള ചെയ്തവർ സമുദായത്തിൻ്റെ നെഞ്ച് പിളർത്താൻ RSS-നെ ഉപയോഗിക്കില്ലെന്ന് എന്താണുറപ്പ്? ഖത്തർ KMCC നിയമവിരുദ്ധമായ ഇൻഷൂറൻസ് എന്നും പറഞ്ഞ് പാവപ്പെട്ട സാധാരണ ലീഗ് പ്രവർത്തകരിൽ നിന്ന് സ്വരൂപിച്ച കോടികൾ സ്വന്തം ഓഫീസിലെ ലോക്കറിൽ സൂക്ഷിക്കുന്നു. പണം വന്ന വഴി നിയമവിരുദ്ധമാണെന്നതിനാൽ ഈ ഭീമമായ തുക ബാങ്കിൽ നിക്ഷേപിക്കാൻ സാധിക്കാത്ത അവസ്ഥ വരുന്നു. ലോക്കർ സൗകര്യത്തോടെ സമാന്തര ബാങ്കായി ഖത്തർ KMCC ഓഫീസ് മാറുന്നു.

ഇതറിയുന്ന നേതാക്കൾ വടകര ഭാഗത്ത് നിന്ന് അറിയപ്പെടുന്ന ബി.ജെ.പി പ്രവർത്തകൻ ഉൾപ്പടെയുള്ള ഒരു കൊള്ളസംഘത്തെ നാട്ടിൽ നിന്ന് കവർച്ചക്കായി ടിക്കറ്റും വിസയുമെടുത്ത് ഖത്തറിലേക്ക് കൊണ്ടു പോകുന്നു. ലോക്കർ കുത്തിത്തുറന്ന് കൊള്ളയടിച്ച 8 കോടി KMCC നേതാക്കൾക്ക് കൈമാറുന്നു. ജോലി കഴിഞ്ഞ സംഘം നാട്ടിലേക്ക് തിരിക്കുന്നു.

കൊള്ള ചെയ്ത 8 കോടി നേതാക്കളുടെ കാറുകളിൽ എത്തിച്ചു കൊടുത്തതിൻ്റെ കൂലിത്തുക ബി.ജെ.പിക്കാരൻ ഉൾപ്പടെയുള്ള രാജ്യാന്തര തസ്കര സംഘത്തിന് നൽകാതെ നേതാക്കൾ അവരെ വഞ്ചിക്കുന്നു. ഒരുവർഷം കഴിഞ്ഞിട്ടും ചെയ്ത ''പണിക്ക്" കൂലികിട്ടാതെ വന്നപ്പോൾ ബി.ജെ.പി പ്രവർത്തകനും, കഴിഞ്ഞ തദ്ദേശസ്ഥാപന തെരഞ്ഞെടുപ്പിൽ സംഘ് സ്ഥാനാർത്ഥിയുമായ ബാലകൃഷ്ണൻ കൊയിലാണ്ടി പോലീസ് സ്റ്റേഷനിൽ കീഴടങ്ങി കുറ്റം ഏറ്റുപറയുന്നു. മറ്റു പ്രതികൾ 'കട്ട' ജോലിയുടെ കൂലി കിട്ടാൻ, കുറ്റം ചെയ്യിപ്പിച്ചവർക്ക് ഫോൺ ചെയ്യുന്നു. അത് വോയ്സ് ക്ലിപ്പാക്കി പുറത്തു വിടുന്നു.

ഇത് ഖത്തർ KMCC-യിൽ മാത്രം നടന്ന ഒറ്റപ്പെട്ട സംഭവമായി കാണാനാകില്ല. കോവിഡ് കാലത്ത് ഫ്ലൈറ്റ്, ചാർട്ടർ ചെയ്ത് പ്രവാസികളെ നാട്ടിലെത്തിക്കാമെന്ന പേരിൽ ദുബായ് KMCC സ്വരൂപിച്ച 16.5 കോടിയുടെ കാര്യത്തിലും വലിയ തർക്കവിതർക്കങ്ങളും ആരോപണപ്രത്യാരോപണങ്ങളും തുടരുകയാണ്.

ലീഗും യൂത്ത്ലീഗും MSF ദേശീയ കമ്മിറ്റികളുമെല്ലാം പിരിച്ച പണത്തിൻ്റെയും ചെലവിട്ടതിൻ്റെയും കണക്കു പറയാതെ ഒളിച്ചുകളി നടത്തിയതിൻ്റെ പേരിൽ പലപ്പോഴും ചോദ്യം ചെയ്യപ്പെട്ടിട്ടുണ്ട്. കത്വ-ഉന്നാവോ ഫണ്ട് പിരിച്ച് പുട്ടടിച്ച യൂത്ത്ലീഗ് നേതാക്കളായ സുബൈറിനും ഫിറോസിനുമെതിരെ കേരള ഹൈക്കോടതിയിൽ കേസ് പോലും നിലവിലുണ്ട്.

പിരിക്കുക, കക്കുക, മൂക്കുക എന്നുള്ളത് അടിമുതൽ മുടിവരെ 'കേൻസർ' പോലെ ലീഗിനെ കാർന്നു തിന്നുകയാണ്. KMCC-കളുമായി ഉയർന്ന സാമ്പത്തിക കുറ്റത്തിൻ്റെ ഒരു ചെറിയ അറ്റം മാത്രമാണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്നത്. ഇസ്ലാമിനെയും, പടച്ച തമ്പുരാനെയും മുഹമ്മദ് നബിയേയും മുൻനിർത്തി ലീഗും പോഷക സംഘടനകളും നടത്തുന്ന സാമ്പത്തിക കൊള്ള തടഞ്ഞേ പറ്റൂ.

ഈ ലോകത്ത് പച്ചക്കൊടി പിടിക്കുന്നവർക്ക് പരലോകത്ത് ദൈവിക സിംഹാസനത്തിൻ്റെ (അർഷിൻ്റെ) തണൽ കിട്ടുമെന്ന സാദിഖലി തങ്ങളുടെ പ്രസ്താവനയും, ഞങ്ങൾക്ക് മതമാണ്, മതമാണ്, മതമാണ് പ്രശ്നമെന്ന മന്ത്രി കെ.എം ഷാജിയുടെ പ്രസ്താവനയും, ലീഗിൻ്റെ മെമ്പർഷിപ്പെടുത്ത് നേരെ തിരിഞ്ഞ് നടന്നാൽ സ്വർഗ്ഗത്തിൽ എത്തുമെന്ന ലീഗ് എം.എൽ.എ അഡ്വ: ഫൈസൽ ബാബുവിൻ്റെ പ്രസ്താവനയും, ലീഗും ഇസ്ലാമും ഒന്നാണെന്ന് വരുത്തി വിശ്വാസികളെ സാമ്പത്തികമായും രാഷ്ട്രീയമായും ചൂഷണം ചെയ്യാനുള്ള കുടിലതന്ത്രമാണ്.

ഈ കൊള്ള ഒരു നിലക്കും അനുവദിച്ചു കൊടുത്തുകൂട. ലീഗ് നേതാക്കളുടെ കയ്യിൽ പണം പെട്ടാൽ പിന്നെ അതിന് യാതൊരു അഡ്രസ്സുമില്ലാത്ത അവസ്ഥ പതിവായിരിക്കുന്നു. കള്ളപ്പണത്തിൽ മുങ്ങിക്കുളിച്ച് നിൽക്കുന്ന മുസ്ലിംലീഗിനെയും യൂത്ത്ലീഗിനെയും കെ.എം.സി.സിയേയും തുറന്നു കാണിക്കാൻ ഇനിയും വൈകിയാൽ മുസ്ലിംസമുദായം ഒന്നടങ്കം അവരുടെ കൊള്ളയുടെ പേരിൽ പ്രതിക്കൂട്ടിൽ നിൽക്കേണ്ടി വരും

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

കേരളത്തിലെ ക്രൈസ്തവ ദേവാലയങ്ങളിൽ എന്താണ് സംഭവിക്കുന്നത്? കരുവാരക്കുണ്ട് സംഭവം ചർച്ചയാകുന്നു!

വിദേശ ആയുധങ്ങൾക്ക് പകരം! ഇന്ത്യയുടെ #M72
 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !
×

UCMI Community Portal

Select language or browse our network