പത്തനംതിട്ട: പൊലീസ് അസോസിയേഷൻ പത്തനംതിട്ട ജില്ലാ സെക്രട്ടറിയെ സർവീസില്‍ നിന്ന് പിരിച്ചുവിടാൻ നടപടി തുടങ്ങി. തിരുവല്ല പൊലീസ് സ്റ്റേഷനിലെ സി പി ഒ നിഷാന്ത് പി ചന്ദ്രനെയാണ് സർവീസില്‍ നിന്നും പിരിച്ചുവിടുന്നത്.
കൊടുംകുറ്റവാളികളുമായുള്ള ബന്ധം തെളിഞ്ഞതോടെയാണ് ആഭ്യന്തര വകുപ്പിന്റെ കടുത്ത നടപടി. പീച്ചി സ്വർണക്കവർച്ചാ കേസിലെ ഗുണ്ടാ സംഘവുമായി ഉള്‍പ്പെടെ ഇയാള്‍ക്ക് ബന്ധമുണ്ടെന്ന പരാതിയില്‍ ആഭ്യന്തര അന്വേഷണം നടത്തിയിരുന്നു. അന്വേഷണത്തില്‍ സി പി ഒ നിഷാന്ത് പി ചന്ദ്രൻ കുറ്റക്കാരൻ എന്ന് കണ്ടെത്തിയിരുന്നു.
0
തിങ്കളാഴ്ച, ഒക്ടോബർ 19, 2026
ഇതോടെയാണ് ഇയാളെ സർവീസില്‍ നിന്ന് പിരിച്ചുവിടാൻ നടപടി തുടങ്ങിയത്. കൊടുംകുറ്റവാളികളുമായി ബന്ധമുണ്ടെന്ന ആരോപണം ഉയർന്നതിന് പിന്നാലെ മാസങ്ങളായി നിഷാന്ത് സസ്പെൻഷനിലാണ്. സർവീസില്‍ നിന്ന് പിരിച്ചുവിടാതിരിക്കാൻ എന്തെങ്കിലും വിശദീകരണം ഉണ്ടെങ്കില്‍ 15 ദിവസത്തിനകം ബോധിപ്പിക്കണമെന്ന് കാട്ടി നിഷാന്തിന് ജില്ലാ പൊലീസ് മേധാവി കാരണം കാണിക്കല്‍ നോട്ടിസ് നല്‍കിയിരുന്നു.






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.