ഉടയോനെ കാത്ത്, ഉടമ മരിച്ചിട്ട് 8 വർഷം: തിരിച്ച്‌ വരുന്നതും കാത്ത് ആശുപത്രി വിട്ടുപോകാത്ത ഒരു പൂവൻ കോഴിയുടെ സ്നേഹകഥ,

ഉടയോനെ കാത്ത്, ഉടമ മരിച്ചിട്ട് 8 വർഷം: തിരിച്ച്‌ വരുന്നതും കാത്ത് ആശുപത്രി വിട്ടുപോകാത്ത ഒരു പൂവൻ കോഴിയുടെ സ്നേഹകഥ,

ജപ്പാൻ: ഉടമസ്ഥനോടുള്ള അചഞ്ചലമായ സ്നേഹം നിലനിർത്തിയ നിരവധി പട്ടികളെയും പൂച്ചകളെയും ആനകളെ കുറിച്ചുള്ള കഥകള്‍ വരെ ഇതിന് മുമ്പ് നമ്മള്‍ കേട്ടിട്ടുണ്ട്.

എന്നാല്‍, തന്‍റെ സ്നേഹമായ ഉടമ മരിച്ച്‌ എട്ട് വർഷം കഴിഞ്ഞിട്ടും അദ്ദേഹം തിരിച്ച്‌ വരുന്നതും കാത്ത് ഇപ്പോഴും ആശുപത്രിയ്ക്ക് പുറത്ത് കാത്ത് നില്‍ക്കുന്ന ഒരു പൂവൻ കോഴിയെ കുറിച്ചാണ് ഇത്. ഉടമ മരിച്ച്‌ എട്ട് വർഷങ്ങള്‍ക്ക് ശേഷവും ആശുപത്രി പരിസരത്ത് തുടരുന്ന മാർട്ടിൻ എന്ന പൂവൻകോഴിയുടെ കഥ വീണ്ടും സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധ നേടുകയാണ്.

 ജപ്പാനിലെ വിശ്വസ്തനായ നായ ഹച്ചിക്കോയെ ഓർമിപ്പിക്കുന്ന ഈ പൂവൻ കോഴിയെന്നാണ് സമൂഹ മാധ്യമങ്ങളിലെ കുറിപ്പ്. ബൊളീവിയയിലെ സാന്താക്രൂസിലുള്ള കിഴക്കൻ ബൊളീവിയ ഓങ്കോളജി ഇൻസ്റ്റിറ്റ്യൂട്ടിന് മുന്നില്‍ ഇപ്പോഴും മാർട്ടിനെ കാണാം.

ചികിത്സയ്ക്കെത്തിയ ഉടമയ്ക്കൊപ്പം മാർട്ടിനും!

ഏകദേശം എട്ട് വർഷം മുമ്പ് കാൻസർ ചികിത്സയ്ക്കായി ആശുപത്രിയിലെത്തിയ ഉടമയ്ക്കൊപ്പമാണ് മാർട്ടിനും ഓങ്കോളജി ഇൻസ്റ്റിറ്റ്യൂട്ടില്‍ എത്തിയത്. ഉടമയെ ചികിത്സയ്ക്കായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും അദ്ദേഹം ചികിത്സയ്ക്കിടെ മരണപ്പെട്ടു. 

എന്നാല്‍ ഈ വിവരം മാർട്ടിൻ അറിഞ്ഞിരുന്നില്ല. ആശുപത്രിയിലേക്ക് ചികിത്സയ്ക്കായി കയറിയ ഉടമയെ കാത്ത് ഇന്നും മാർട്ടിൻ ആശുപത്രി പരിസരത്ത് ചുറ്റിക്കറങ്ങുന്നു. മരക്കൊമ്പില്‍ ഉറങ്ങുന്നെന്ന് റിപ്പോർട്ടുകള്‍ പറയുന്നു.

ഉടമയെ കാത്ത് എട്ട് വർഷം

2026 ഒക്ടോബർ 21 -ന് വാർത്താ ഏജൻസിയായ റോയിട്ടേഴ്‌സ് പുറത്തുവിട്ട ചിത്രങ്ങളിലൂടെയാണ് മാർട്ടിന്‍റെ കഥ വീണ്ടും ലോകമെമ്പാടും വ്യാപക ശ്രദ്ധ നേടിയത്. ആശുപത്രിക്ക് മുന്നില്‍ നടക്കുന്നതും മരങ്ങളില്‍ വിശ്രമിക്കുന്നതുമായ പൂവൻകോഴിയുടെ ചിത്രങ്ങള്‍ നിരവധി പേരാണ് സമൂഹ മാധ്യമങ്ങളില്‍ പങ്കുവെച്ചത്.

മാർട്ടിന് ഭക്ഷണവും സംരക്ഷണവും നല്‍കുന്നത് ആശുപത്രി ജീവനക്കാരും സമീപത്തെ കടകളിലുള്ളവരുമാണെന്ന് റിപ്പോർട്ടുകള്‍ പറയുന്നു. സമയമാകുമ്പോള്‍ ഭക്ഷണം നല്‍കുന്നവരുടെ അടുത്തേക്ക് അത് സ്വയം എത്താറുണ്ട്. 

മഴ പെയ്യുമ്പോള്‍ സ്വന്തം നിലയില്‍ അഭയം കണ്ടെത്തുകയും ആശുപത്രിയുടെ പുറംഭാഗങ്ങളില്‍ ചുറ്റിനടക്കുകയും ചെയ്യുന്നു. മാർട്ടിനെ പിടികൂടി മറ്റൊരിടത്തേക്ക് മാറ്റുക എളുപ്പമല്ലെന്നാണ് പ്രദേശവാസികള്‍ പറയുന്നത്.

ജപ്പാന്‍റെ ഹാച്ചിക്കോ

ഉടമയെ കാത്തിരുന്ന ജപ്പാനിലെ ഹച്ചിക്കോയുടെ കഥയുമായി മാർട്ടിന്‍റെ ജീവിതത്തെ പലരും താരതമ്യം ചെയ്യുന്നു. എന്നാല്‍, പൂവൻകോഴി ബോധപൂർവം ഉടമയെ കാത്തിരിക്കുകയാണെന്ന് ഉറപ്പിക്കാനാവില്ലെന്നാണ് ചിലരുടെ അഭിപ്രായം. 

എന്നിരുന്നാലും, വർഷങ്ങളായി ഒരേ സ്ഥലത്ത് തുടരുന്ന മാർട്ടിൻ ആശുപത്രിയിലെ ജീവനക്കാർക്കും രോഗികള്‍ക്കും സന്ദർശകർക്കും പ്രിയപ്പെട്ട സാന്നിധ്യമായി മാറിക്കഴിഞ്ഞു. അതേസമയം മാർട്ടിന്‍റെ കഥ മനുഷ്യരും മൃഗങ്ങളും തമ്മിലുള്ള ആത്മബന്ധത്തിന്‍റെ ഓർമപ്പെടുത്തലായാണ് പലരും കാണുന്നത്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

കേരളത്തിലെ ക്രൈസ്തവ ദേവാലയങ്ങളിൽ എന്താണ് സംഭവിക്കുന്നത്? കരുവാരക്കുണ്ട് സംഭവം ചർച്ചയാകുന്നു!

വിദേശ ആയുധങ്ങൾക്ക് പകരം! ഇന്ത്യയുടെ #M72
 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !
×

UCMI Community Portal

Select language or browse our network