കൊച്ചി: സ്കൂട്ടര്‍ യാത്രികരായ മൂന്നുപേരുടെ ജീവനെടുത്ത കാര്‍ മരണപ്പാച്ചില്‍ നടത്തിയ അതേറോഡില് റീല്‍സ് എടുക്കാന്‍ അമിതവേഗത്തില്‍ വളഞ്ഞും പുളഞ്ഞും പാഞ്ഞ കാര്‍ മോട്ടോര്‍ വാഹന എന്‍ഫോഴ്സ്മെന്റിന്റെ വിഭാഗം പിടികൂടി.
കാര്‍ ഓടിച്ച ഇന്‍ഫോപാര്‍ക്ക് ജീവനക്കാരന് അഖില്‍ രാജിന്റെ ലൈസന്‍സ് സസ്പെന്‍ഡ് ചെയ്യാനുള്ള നടപടികള്‍ തുടങ്ങി. കഴിഞ്ഞ ദിവസം പുലര്‍ച്ചെ ഒന്നിന് പാമ്പുംപോകും പോലെ തിരിഞ്ഞും വളഞ്ഞും പാഞ്ഞ കാറിന്റെ വീഡിയോ ദൃശ്യം പിന്നില്‍ മറ്റൊരു വാഹത്തില്‍ ഉണ്ടായിരുന്നവരാണ് പകര്‍ത്തി മോട്ടോര്‍ വാഹന ഉദ്യോഗസ്ഥര്‍ക്ക് നല്‍കിയത്. കാറിന്റെ നമ്പര്‍ നോക്കി ഉടമയെ വിളിച്ചുവരുത്തുകയായിരുന്നു. കുറ്റം സമ്മതിച്ചു.രാത്രി ഒഴിഞ്ഞ റോഡുകണ്ടപ്പോള്‍ വാഹനം അങ്ങോട്ടും ഇങ്ങോട്ടും വളച്ച് ഓടിച്ചെന്നും മറ്റൊരു വാഹനത്തില്‍ ഉണ്ടായിരുന്ന സുഹൃത്തുക്കള്‍ വീഡിയോ പകര്‍ത്തിയെന്നുമായിരുന്നു അഖില്‍ രാജിന്റെ വിശദീകരണം






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.