കൊച്ചിയിലെ ജൂതപ്പള്ളിക്ക് നേരെ ആക്രമണം; കേരളത്തോട് റിപ്പോര്‍ട്ട് തേടി കേന്ദ്ര ആഭ്യന്തര മന്ത്രാലയം നടപടിക്ക് സാധ്യത,

കൊച്ചിയിലെ ജൂതപ്പള്ളിക്ക് നേരെ ആക്രമണം; കേരളത്തോട് റിപ്പോര്‍ട്ട് തേടി കേന്ദ്ര ആഭ്യന്തര മന്ത്രാലയം നടപടിക്ക് സാധ്യത,

കൊച്ചി: കൊച്ചിയിലെ ജൂതപ്പള്ളിക്ക് നേരെയുണ്ടായ ആക്രമണവുമായി ബന്ധപ്പെട്ട് കേരള സർക്കാരിനോട് റിപ്പോർട്ട് തേടി കേന്ദ്ര ആഭ്യന്തര മന്ത്രാലയം. 

ജൂത ആരാധനാലയങ്ങള്‍ക്കും മറ്റ് ജൂതകേന്ദ്രങ്ങള്‍ക്കും നേരെ ആക്രമണമുണ്ടാകാൻ സാധ്യതയുണ്ടെന്ന മുന്നറിയിപ്പുകള്‍ നിലനിന്നിട്ടും സുരക്ഷാ ക്രമീകരണങ്ങളില്‍ വീഴ്ചയുണ്ടായെന്ന വിലയിരുത്തലിലാണ് കേന്ദ്രസർക്കാർ.

കാവുംഭാഗം സിനഗോഗിന് നേരെയുണ്ടായ ആക്രമണത്തിന്റെ പശ്ചാത്തലത്തിലാണ് കേന്ദ്രത്തിന്റെ ഇടപെടല്‍. ആക്രമണത്തിന് മുമ്പ് ലഭിച്ച മുന്നറിയിപ്പുകളുടെ അടിസ്ഥാനത്തില്‍ എന്തെല്ലാം സുരക്ഷാ നടപടികള്‍ സ്വീകരിച്ചു, സംഭവത്തിന് ശേഷം സ്വീകരിച്ച നടപടികള്‍ എന്തൊക്കെയാണ്, സുരക്ഷാ വീഴ്ചയുണ്ടായിട്ടുണ്ടോ തുടങ്ങിയ കാര്യങ്ങളിലാണ് വിശദീകരണം തേടിയിരിക്കുന്നത്. സംസ്ഥാന പൊലീസ് മേധാവി ഇതുസംബന്ധിച്ച്‌ റിപ്പോർട്ട് നല്‍കേണ്ടതുണ്ട്.

രണ്ട് മാസമായി മുന്നറിയിപ്പുകള്‍ ലഭിച്ചിരുന്നതായി റിപ്പോർട്ട്

പശ്ചിമേഷ്യയിലെ സംഘർഷങ്ങളുടെ പശ്ചാത്തലത്തില്‍ കേരളത്തിലെ ജൂത ആരാധനാലയങ്ങള്‍ക്കും ജൂതകേന്ദ്രങ്ങള്‍ക്കും സുരക്ഷ ശക്തമാക്കണമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയവും രഹസ്യാന്വേഷണ വിഭാഗങ്ങളും മുന്നറിയിപ്പ് നല്‍കിയിരുന്നു. ജൂതകേന്ദ്രങ്ങള്‍ക്ക് നേരെ ആക്രമണമുണ്ടാകാനുള്ള സാധ്യത കണക്കിലെടുത്ത് സുരക്ഷാ ക്രമീകരണങ്ങള്‍ വർധിപ്പിക്കാനും നിർദേശമുണ്ടായിരുന്നു. എന്നാല്‍ ആഭ്യന്തര വകുപ്പ് മുന്നറിയിപ്പുകള്‍ അവഗണിക്കുകയായിരുന്നു.

ആക്രമണവുമായി ബന്ധപ്പെട്ട് ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരന് വീഴ്ച സംഭവിച്ചതായി ഉന്നത പൊലീസ് ഉദ്യോഗസ്ഥർ വ്യക്തമാക്കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ഒരു പൊലീസുകാരനെ സസ്പെൻഡ് ചെയ്തിരുന്നു. എന്നാല്‍ ഉത്തരവാദിത്വം ഒരു പൊലീസുകാരനില്‍ മാത്രം ഒതുങ്ങുന്നതാണോ, സുരക്ഷാ ക്രമീകരണങ്ങളുടെ മേല്‍നോട്ടത്തില്‍ ഉന്നത ഉദ്യോഗസ്ഥരുടെ ഭാഗത്തും വീഴ്ചയുണ്ടായിട്ടുണ്ടോ തുടങ്ങിയ കാര്യങ്ങളും കേന്ദ്രം വിലയിരുത്തും.

ജൂതകേന്ദ്രങ്ങളില്‍ സുരക്ഷ ശക്തമാക്കി

ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ കൊച്ചിയിലെ ജൂത ആരാധനാലയങ്ങള്‍ ഉള്‍പ്പെടെയുള്ള കേന്ദ്രങ്ങളില്‍ സുരക്ഷാ ക്രമീകരണങ്ങള്‍ ശക്തമാക്കിയതായി പൊലീസ് വ്യക്തമാക്കിയിട്ടുണ്ട്. മട്ടാഞ്ചേരിയിലെ ജൂതപ്പള്ളിയിലും പറവൂരിലെ ജൂതകേന്ദ്രങ്ങളിലും കൂടുതല്‍ സുരക്ഷാ സംവിധാനങ്ങള്‍ ഏർപ്പെടുത്തിയതായാണ് വിവരം.

ഇന്ത്യയിലെ ജൂത പൈതൃകകേന്ദ്രങ്ങള്‍ക്ക് ചരിത്രപരവും സാംസ്കാരികവുമായ പ്രാധാന്യമുണ്ട്. അതിനാല്‍ ഇത്തരം കേന്ദ്രങ്ങള്‍ക്ക് നേരെയുണ്ടാകുന്ന ആക്രമണങ്ങള്‍ രാജ്യത്തിന്റെ ആഭ്യന്തര സുരക്ഷയ്‌ക്കൊപ്പം അന്താരാഷ്‌ട്ര തലത്തിലും ശ്രദ്ധ നേടുന്നതാണ്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

കേരളത്തിലെ ക്രൈസ്തവ ദേവാലയങ്ങളിൽ എന്താണ് സംഭവിക്കുന്നത്? കരുവാരക്കുണ്ട് സംഭവം ചർച്ചയാകുന്നു!

വിദേശ ആയുധങ്ങൾക്ക് പകരം! ഇന്ത്യയുടെ #M72
 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !
×

UCMI Community Portal

Select language or browse our network