രണ്ട് പാക് നുഴഞ്ഞുകയറ്റുകാരെ വെടിവച്ച് കൊലപ്പെടുത്തി സുരക്ഷാസേന; പ്രദേശത്ത് തിരച്ചില്‍

രണ്ട് പാക് നുഴഞ്ഞുകയറ്റുകാരെ വെടിവച്ച് കൊലപ്പെടുത്തി സുരക്ഷാസേന; പ്രദേശത്ത് തിരച്ചില്‍

ചണ്ഡിഗഡ്: പഞ്ചാബിലെ തരണ്‍ തരണ്‍ സെക്ടറില്‍ ഇന്ത്യ-പാകിസ്ഥാന്‍ അന്താരാഷ്ട്ര അതിര്‍ത്തി വഴിയുളള നുഴഞ്ഞുകയറ്റ ശ്രമം തടഞ്ഞ് സുരക്ഷാ സേന.

ഇന്ത്യന്‍ അതിര്‍ത്തിയിലേക്ക് കയറാന്‍ ശ്രമിച്ച രണ്ട് പാക് സ്വദേശികളെ അതിര്‍ത്തി രക്ഷാസേന വെടിവച്ച് കൊലപ്പെടുത്തി.
തരണ്‍ തരണ്‍ സെക്ടറിലെ രാ ജോകെ അതിര്‍ത്തി ഔട്ട്‌പോസ്റ്റിന് സമീപമാണ് സംഭവം. 

പാകിസ്ഥാന്‍ ഭാഗത്തുനിന്നും മൂന്ന് നുഴഞ്ഞുകയറ്റക്കാര്‍ ഇന്ത്യന്‍ അതിര്‍ത്തിക്കുള്ളിലേക്ക് കടക്കാന്‍ ശ്രമിക്കുന്നത് ബിഎസ്എഫ് സൈനികരുടെ ശ്രദ്ധയില്‍പ്പെട്ടു. ഇവരോട് പിന്തിരിയാന്‍ ആവശ്യപ്പെട്ട് സുരക്ഷാ ഉദ്യോഗസ്ഥര്‍ മുന്നറിയിപ്പ് നല്‍കിയെങ്കിലും, അത് അവഗണിച്ച് മുന്നോട്ട് നീങ്ങിയതിനെ തുടര്‍ന്നാണ് സൈന്യം വെടിയുതിര്‍ത്തത്.

സംഭവത്തിന് ശേഷം ഒരാള്‍ പാക് അതിര്‍ത്തിയിലേക്ക് തന്നെ ഓടിപ്പോയി. പ്രദേശത്ത് ബിഎസ്എഫ് അതീവ ജാഗ്രത പ്രഖ്യാപിക്കുകയും വിശദമായ തിരച്ചില്‍ ആരംഭിക്കുകയും ചെയ്തിട്ടുണ്ട്

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

90 ദിവസം കാത്തിരുന്നു…ഒടുവിൽ വൈദികന്റെ വേറിട്ട പ്രതിഷേധം

ഒടുവിൽ സർപ്രൈസ് പൊളിച്ചു അനുമോൾ ! #malayalam #film

വിദേശ ആയുധങ്ങൾക്ക് പകരം! ഇന്ത്യയുടെ #M72

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !