തൃശൂർ: ജില്ലയിൽ ഒക്ടോബർ ആദ്യ ഒൻപത് ദിവസത്തിനിടെ പത്ത് ഷിഗെല്ല കേസുകൾ റിപ്പോർട്ട് ചെയ്തു. ഇതിൽ ഏഴ് കേസുകൾ തോളൂരിലാണ് സ്ഥിരീകരിച്ചത്. തോളൂരിലെ ക്ഷേത്രോത്സവത്തിൽ പങ്കെടുത്തവർക്കിടയിലാണ് ഈ ഏഴ് കേസുകളും കണ്ടെത്തിയത്. ഏഴ് മാസം പ്രായമുള്ള കുഞ്ഞും രോഗബാധിതരിൽ ഉൾപ്പെടുന്നു.
രോഗം സ്ഥിരീകരിച്ച എല്ലാവരും ചികിത്സ തേടിയിട്ടുണ്ട്. ഭൂരിഭാഗം പേരും സുഖം പ്രാപിച്ചെന്നും മറ്റുള്ളവരുടെ ആരോഗ്യനിലയും മെച്ചപ്പെടുന്നുണ്ടെന്നും ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു. കൂടുതൽ കേസുകൾ ഉണ്ടാകുന്നുണ്ടോയെന്ന് നിരീക്ഷിക്കാൻ ആരോഗ്യവകുപ്പ് നടപടികൾ സ്വീകരിച്ചിട്ടുണ്ട്. രോഗലക്ഷണങ്ങൾ കണ്ടാൽ ഉടൻ ചികിത്സ തേടണമെന്നും കുടിവെള്ളത്തിന്റെയും ഭക്ഷണത്തിന്റെയും ശുചിത്വം ഉറപ്പാക്കണമെന്നും ആരോഗ്യവകുപ്പ് നിർദേശിച്ചു.






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.