ടൂറിസ്റ്റ് ബസുകളുടെ നിറം മാറ്റം: ഹൈക്കോടതി സ്റ്റേ

ടൂറിസ്റ്റ് ബസുകളുടെ നിറം മാറ്റം: ഹൈക്കോടതി സ്റ്റേ

കൊച്ചി: ടൂറിസ്റ്റ് ബസുകളുടെ ഏകീകൃത വെള്ളനിറം മാറ്റുന്നതുമായി ബന്ധപ്പെട്ട തീരുമാനത്തിന് വീണ്ടും കാത്തിരിക്കേണ്ടിവരും. വിഷയം പരിഗണിക്കാനായി ഒക്ടോബർ 13ന് ചേരാനിരുന്ന സ്റ്റേറ്റ് ട്രാൻസ്‌പോർട്ട് അതോറിറ്റി യോഗത്തിന് ഹൈക്കോടതി സ്റ്റേ അനുവദിച്ചു. രണ്ട് ബസുടമകൾ നൽകിയ ഹർജികളിലാണ് സ്റ്റേ ലഭിച്ചതെന്നാണ് റിപ്പോർട്ട്. ഇതോടെ കളർ കോഡ് സംബന്ധിച്ച തീരുമാനം വൈകാനാണ് സാധ്യത.

നിറം മാറ്റാനുള്ള തീരുമാനം ഉടൻ ഉണ്ടാകുമെന്ന പ്രതീക്ഷയിൽ വെള്ളനിറം മാറ്റിയ ഏകദേശം 200 ടൂറിസ്റ്റ് ബസുകൾക്ക് നിലവിൽ നിരത്തിലിറങ്ങാനാകാതെ കിടക്കുകയാണെന്നാണ് റിപ്പോർട്ട്. സ്റ്റേറ്റ് ട്രാൻസ്‌പോർട്ട് അതോറിറ്റിക്ക് ടൂറിസ്റ്റ് ബസുകളുടെ നിറം സംബന്ധിച്ച് തീരുമാനമെടുക്കാൻ അധികാരം നൽകിക്കൊണ്ട് സർക്കാർ വിജ്ഞാപനം പുറപ്പെടുവിച്ചിരുന്നു. വിവിധ ഹൈക്കോടതി വിധികൾ പരിഗണിച്ചായിരിക്കണം അന്തിമ തീരുമാനമെന്നും നിർദേശിച്ചിരുന്നു.

2022 ഒക്ടോബറിൽ വടക്കഞ്ചേരിയിലുണ്ടായ ടൂറിസ്റ്റ് ബസ് അപകടത്തിൽ അഞ്ച് വിദ്യാർഥികളടക്കം ഒമ്പത് പേർ മരിച്ചതിനു പിന്നാലെയാണ് ടൂറിസ്റ്റ് ബസുകൾക്ക് ഏകീകൃത വെള്ളനിറം നിർബന്ധമാക്കിയത്. ഡ്രൈവിങ് സ്‌കൂൾ വാഹനങ്ങളുടെ മുന്നിലും പിന്നിലും മഞ്ഞനിറം നൽകാനും നിർദേശമുണ്ടായിരുന്നു. ടൂറിസ്റ്റ് ബസുകളുടെ ബോഡിയിലും ഗ്ലാസുകളിലും സിനിമാതാരങ്ങളുടെ വലിയ ചിത്രങ്ങളും മറ്റ് അലങ്കാരങ്ങളും എഴുത്തുകളും അനുവദിക്കരുതെന്ന് 2019 ഒക്ടോബർ ഒന്നിന് ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ഈ നിർദേശങ്ങളും പരിഗണിച്ചാണ് വെള്ളനിറം കർശനമായി നടപ്പാക്കിയത്.

വെള്ളനിറം ടൂറിസം മേഖലയെ പ്രതികൂലമായി ബാധിക്കുന്നുവെന്ന പരാതികൾ ഉയർന്നതോടെയാണ് നിലവിലെ ചട്ടം പുനഃപരിശോധിക്കാൻ സർക്കാർ തീരുമാനിച്ചത്. എന്നാൽ ഹൈക്കോടതിയുടെ ഇടപെടലോടെ വിഷയത്തിൽ അന്തിമ തീരുമാനമെടുക്കുന്നത് അനിശ്ചിതത്വത്തിലായിരിക്കുകയാണ്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

യൂറോപ്പിൽ 72 മണിക്കൂർ എമർജൻസി കിറ്റ്; യുദ്ധഭീതിയോ സുരക്ഷാ മുന്നൊരുക്കമോ?

വിദേശ ആയുധങ്ങൾക്ക് പകരം! ഇന്ത്യയുടെ #M72
 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !
×

UCMI Community Portal

Select language or browse our network