ആവേശമായി ‘RAY 2026’ നൈറ്റ് ക്യാമ്പ്; കുറിഞ്ഞിയിൽ സമാപിച്ചു

ആവേശമായി ‘RAY 2026’ നൈറ്റ് ക്യാമ്പ്; കുറിഞ്ഞിയിൽ സമാപിച്ചു

രാമപുരം: യുവതലമുറയ്ക്ക് പുതിയ ദിശാബോധവും ആത്മവിശ്വാസവും പകർന്ന് എസ്.എം.വൈ.എം. രാമപുരം ഫൊറോനയുടെയും കുറിഞ്ഞി യൂണിറ്റിന്റെയും സംയുക്താഭിമുഖ്യത്തിൽ സംഘടിപ്പിച്ച ‘RAY 2026’ നൈറ്റ് ക്യാമ്പ് കുറിഞ്ഞി സെന്റ് സെബാസ്റ്റ്യൻസ് പള്ളി ഹാളിൽ സമാപിച്ചു. പ്രമുഖ കോർപ്പറേറ്റ് ട്രെയിനർ ഡോ. ജിൻസി ജോസഫ് ക്യാമ്പ് ഉദ്ഘാടനം ചെയ്തു.

കുറിഞ്ഞി സെന്റ് സെബാസ്റ്റ്യൻസ് പള്ളി വികാരി വെരി. റവ. ഫാ. ജോസഫ് കളപ്പുരയ്ക്കൽ മുഖ്യപ്രഭാഷണം നടത്തി. എസ്.എം.വൈ.എം. ഫൊറോന പ്രസിഡന്റ് ജെഫിൻ റോയി എലിപ്പുലിക്കാട്ട് അധ്യക്ഷത വഹിച്ചു. ഫൊറോന ഡയറക്ടർ റവ. ഫാ. അബ്രാഹം കുഴിമുള്ളിൽ ആമുഖപ്രഭാഷണം നിർവഹിച്ചു.

ജോയിന്റ് ഡയറക്ടർ സി. ക്ലയർ മരിയ സി.എം.സി., സി. ജോയ്‌സി എഫ്.സി.സി., ജനറൽ സെക്രട്ടറി ജോയ്‌സ് ജോമോൻ, സെക്രട്ടറി ഏകതാ റോയ് എന്നിവർ ആശംസകൾ നേർന്നു.

യുവാക്കളുടെ വ്യക്തിത്വവികസനത്തിനും ആത്മീയ വളർച്ചയ്ക്കും പ്രാധാന്യം നൽകിയ വിവിധ സെഷനുകൾക്ക് ഡോ. ജിൻസി ജോസഫ്, ബെന്നിസൺ സണ്ണി മണ്ണാറത്ത്, സമൂഹമാധ്യമങ്ങളിൽ ശ്രദ്ധനേടുന്ന ‘ഈശോ വൈബ്’ ടീം എന്നിവർ നേതൃത്വം നൽകി.

വൈസ് പ്രസിഡന്റ് ജിബിൻ തോമസ്, നേഹ സ്കറിയ, രൂപത കൗൺസിലർ റോണി അഗസ്റ്റിൻ, നന്ദന മാർട്ടിൻ, സെക്രട്ടറി എഡ്വിൻ ടെന്നിസൺ, ട്രഷറർ എഡ്വിൻ ജെ. കോലത്ത്, എക്സിക്യൂട്ടീവ് അംഗങ്ങളായ അതുൽ ഇമ്മാനുവൽ അനിൽ, ജോസ് ജെറി, ഹെലൻ സിജോ എന്നിവർ ക്യാമ്പിന്റെ സംഘാടനത്തിന് നേതൃത്വം നൽകി.

വൈകുന്നേരം ആറിന് ആരംഭിച്ച ക്യാമ്പ് രാത്രി മുഴുവൻ നീണ്ടുനിന്ന വിവിധ പരിപാടികൾക്കൊടുവിൽ പിറ്റേന്ന് പുലർച്ചെ ആറോടെ സമാപിച്ചു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

കേരളത്തിലെ ക്രൈസ്തവ ദേവാലയങ്ങളിൽ എന്താണ് സംഭവിക്കുന്നത്? കരുവാരക്കുണ്ട് സംഭവം ചർച്ചയാകുന്നു!

വിദേശ ആയുധങ്ങൾക്ക് പകരം! ഇന്ത്യയുടെ #M72
 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !
×

UCMI Community Portal

Select language or browse our network