ചങ്ങനാശ്ശേരി: നിരോധിത രാസലഹരിയായ എം.ഡി.എം.എയുമായി ചങ്ങനാശ്ശേരി സ്വദേശികളായ രണ്ട് യുവാക്കൾ പിടിയിലായി. ചങ്ങനാശ്ശേരി അങ്ങാടി ഭാഗത്ത് കോട്ടക്കൽ വീട്ടിൽ സോണി റോയ് (23), കാക്കാംതോട് അരുപറയിൽ വീട്ടിൽ എബി വർഗീസ് (26) എന്നിവരാണ് അറസ്റ്റിലായത്. ചങ്ങനാശ്ശേരി പോലീസും ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും ചേർന്നാണ് പ്രതികളെ പിടികൂടിയത്.
കച്ചവടത്തിനായി സൂക്ഷിച്ചിരുന്ന 0.685 ഗ്രാം എം.ഡി.എം.എ പ്രതികളിൽ നിന്ന് പിടിച്ചെടുത്തു. പ്രദേശത്തെ ലഹരി വിൽപ്പന സംഘത്തിലെ പ്രധാന കണ്ണികളാണ് ഇവരെന്ന് പോലീസ് വ്യക്തമാക്കി. പള്ളി പെരുന്നാൾ ആഘോഷങ്ങളുടെ മറവിൽ ലഹരിവസ്തുക്കൾ വിൽക്കാൻ ശ്രമിക്കവേ, ദിവസങ്ങൾ നീണ്ട നിരീക്ഷണത്തിനൊടുവിലാണ് പോലീസ് സംഘം ഇവരെ വലയിലാക്കിയത്.
അറസ്റ്റിലായ സോണി റോയ് 2023-ൽ ആലുവയിൽ വച്ച് 4 കിലോ കഞ്ചാവുമായി പിടിയിലായ കേസിലെ പ്രതി കൂടിയാണ്. ചങ്ങനാശ്ശേരി ഡിവൈ.എസ്.പി ആർഷാദ്, സി.ഐ അനിൽ ജോർജ്, എസ്.ഐ അഖിൽ വിജയകുമാർ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.





.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.