ന്യൂഡൽഹി: തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ നടന്ന ഇന്ത്യാ സഖ്യത്തിന്റെ പ്രതിഷേധത്തിനിടെ പൊലീസ് ഉദ്യോഗസ്ഥരെ ആക്രമിക്കുകയും ഔദ്യോഗിക നടപടികൾ തടസ്സപ്പെടുത്തുകയും ചെയ്തെന്നാരോപിച്ച് കോൺഗ്രസ് നേതാക്കളായ രാഹുൽ ഗാന്ധിക്കും പ്രിയങ്ക ഗാന്ധി വാദ്രയ്ക്കുമെതിരെ ഡൽഹി പൊലീസ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തു.
തുടർച്ചയായ രണ്ടാം ദിവസവും പ്രതിഷേധത്തിനിടെ ഇരുവരെയും പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. തിരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടികളിൽ പ്രതിഷേധിച്ചാണ് ഇന്ത്യാ സഖ്യത്തിലെ നേതാക്കൾ ഡൽഹിയിൽ പ്രതിഷേധം നടത്തിയത്.
പൊലീസ് ഉദ്യോഗസ്ഥരെ തടസ്സപ്പെടുത്തിയെന്നും കൈയേറ്റം നടത്തിയെന്നും ആരോപിച്ചാണ് കേസെടുത്തിരിക്കുന്നത്. സംഭവത്തിൽ ഉൾപ്പെട്ട മറ്റ് പ്രതിഷേധക്കാർക്കെതിരെയും പൊലീസ് നടപടി സ്വീകരിച്ചിട്ടുണ്ട്.






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.