തിരുവനന്തപുരം: ലഹരിമരുന്ന് കേസിൽ മൂന്ന് വർഷമായി വിദേശത്ത് ഒളിവിലായിരുന്ന പ്രതിയെ അബുദാബിയിൽ നിന്ന് പിടികൂടി കേരള എക്സൈസ് ക്രൈംബ്രാഞ്ച്. തിരുവനന്തപുരം ആറ്റിപ്ര വലിയവേളി സ്വദേശി ഷോൺ സുനിൽ ബെർട്ട് (24) ആണ് അറസ്റ്റിലായത്. അബുദാബിയിലെ അധികൃതരുടെ സഹായത്തോടെയാണ് നടപടി സ്വീകരിച്ചതെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. പ്രതിയെ ശനിയാഴ്ച രാവിലെ തിരുവനന്തപുരത്ത് എത്തിക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്.
2023 ജൂലൈ ഒമ്പതിന് ആറ്റിങ്ങലിലെ പുളിമാത്ത് നെറ്റ് ജങ്ഷനിൽ വാഹനപരിശോധന നടത്തുന്നതിനിടെയാണ് കേസിനാസ്പദമായ ലഹരിമരുന്ന് പിടികൂടിയത്. വാഹനത്തിൽ കടത്തുകയായിരുന്ന 155.480 കിലോഗ്രാം കഞ്ചാവും 70.71 ഗ്രാം എംഡിഎംഎയുമാണ് അന്ന് എക്സൈസ് സംഘം കണ്ടെത്തിയത്.
കേസിൽ നടപടികൾ പുരോഗമിക്കുന്നതിനിടെ പ്രതി വിദേശത്തേക്ക് കടന്നിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിനൊടുവിലാണ് അബുദാബിയിൽ നിന്ന് ഇയാളെ പിടികൂടിയത്. കേരള എക്സൈസ് വകുപ്പ് വിദേശത്തെത്തി ലഹരിക്കേസ് പ്രതിയെ പിടികൂടുന്നത് ആദ്യമായാണെന്നാണ് റിപ്പോർട്ട്. പ്രതിയെ നാട്ടിലെത്തിച്ച ശേഷം കേസിലെ തുടർനടപടികൾ സ്വീകരിക്കും.






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.