കാഠ്മണ്ഡു: നേപ്പാളിലെ ഗോർഖ ജില്ലയിൽ ബുധി ഗണ്ഡകി നദിയിലുണ്ടായ മിന്നൽ പ്രളയത്തിൽ നിരവധി വീടുകളും പാലങ്ങളും ഒലിച്ചുപോയി. നദിയിലെ ജലനിരപ്പ് പെട്ടെന്ന് ഉയർന്നതോടെ നദീതീരങ്ങളിൽ താമസിക്കുന്നവരോട് സുരക്ഷിതമായ ഉയർന്ന പ്രദേശങ്ങളിലേക്ക് മാറാൻ അധികൃതർ നിർദേശിച്ചു. ഞായറാഴ്ച പുലർച്ചെയുണ്ടായ പ്രളയത്തിൽ അഞ്ചുപേരെ കാണാതായതായാണ് പ്രാഥമിക റിപ്പോർട്ടുകൾ. മരണങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് അധികൃതർ അറിയിച്ചു.
ചുംനുബ്രി ഗ്രാമമേഖലയിൽ മണ്ണിടിച്ചിലിനെത്തുടർന്ന് നദിയുടെ ഒഴുക്ക് തടസ്സപ്പെട്ടതും പിന്നീട് വെള്ളം കുത്തിയൊഴുകിയതുമാണ് പ്രളയത്തിന് കാരണമായതെന്നാണ് പ്രാഥമിക നിഗമനം. ഗോർഖ ജില്ലയിൽ വീടുകൾക്കും തൂക്കുപാലങ്ങൾക്കും പുറമെ ജലവൈദ്യുത പദ്ധതിയുടെ നിർമാണമേഖലയിലും നാശനഷ്ടമുണ്ടായി. സമീപപ്രദേശങ്ങളിലെ കൂടുതൽ വീടുകൾക്കും ഭീഷണിയുണ്ട്.
നേപ്പാൾ സൈന്യം ഉൾപ്പെടെയുള്ള രക്ഷാപ്രവർത്തകർ സ്ഥലത്തെത്തി. കുടുങ്ങിക്കിടന്ന 49 പേരെ രക്ഷപ്പെടുത്തിയതായി അധികൃതർ അറിയിച്ചു. ഗോർഖയ്ക്ക് പുറമെ തനഹുൻ, ചിത്വാൻ, കിഴക്കൻ നാവൽപരാസി, പടിഞ്ഞാറൻ നാവൽപരാസി ജില്ലകളിലും നദീതീരവാസികൾക്ക് ജാഗ്രതാനിർദേശം നൽകി. നദിയിലെ ജലനിരപ്പും ഒഴുക്കും നിരീക്ഷിച്ചുവരികയാണ്. നാശനഷ്ടങ്ങളുടെ പൂർണവിവരങ്ങൾ ശേഖരിച്ചുവരുന്നതിനാൽ കണക്കുകളിൽ മാറ്റമുണ്ടാകാം.






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.