ഡബ്ലിൻ: സ്റ്റോം ഓസ്റ്റിന്റെ ഭാഗമായി അയർലൻഡിന്റെ വിവിധ ഭാഗങ്ങളിൽ കനത്ത മഴയ്ക്കും യാത്രാതടസ്സങ്ങൾക്കും സാധ്യതയുള്ളതിനാൽ മെറ്റ് ഏറാൻ മഞ്ഞ മുന്നറിയിപ്പ് നൽകി.
ബുധനാഴ്ച, ഒക്ടോബർ 21-ന് പുലർച്ചെ ഒരു മണി മുതൽ രാവിലെ എട്ട് മണി വരെ ഡബ്ലിൻ, വിക്ലോ കൗണ്ടികളിൽ കനത്ത മഴയ്ക്കുള്ള മുന്നറിയിപ്പാണ് നിലവിലുള്ളത്. കെറി, കോർക്ക് കൗണ്ടികളിൽ വ്യാഴാഴ്ച, ഒക്ടോബർ 22-ന് വൈകിട്ട് ഏഴ് മണി മുതൽ വെള്ളിയാഴ്ച രാവിലെ എട്ട് മണി വരെയും മഴ മുന്നറിയിപ്പ് ബാധകമാണ്.
കനത്ത മഴയെ തുടർന്ന് പ്രാദേശികമായി വെള്ളക്കെട്ടും വെള്ളപ്പൊക്കവും യാത്രാതടസ്സങ്ങളും ഉണ്ടാകാമെന്ന് കാലാവസ്ഥാ നിരീക്ഷണ വിഭാഗം മുന്നറിയിപ്പ് നൽകി. ജോലിക്കും പഠനത്തിനുമായി യാത്ര ചെയ്യുന്നവരും വാഹനയാത്രക്കാരും കാലാവസ്ഥാ വിവരങ്ങൾ പരിശോധിച്ചശേഷം യാത്ര ആസൂത്രണം ചെയ്യണം.






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.