കണ്ണൂർ: ദേശീയപാതയിൽ സ്കൂട്ടറിന് പിന്നിൽ കാർ ഇടിച്ചുണ്ടായ അപകടത്തിൽ മലയാളി വ്ലോഗർ അനൂപ് മരിച്ചു. അപകടത്തിൽ ഒപ്പമുണ്ടായിരുന്ന സുഹൃത്തിന് ഗുരുതരമായി പരിക്കേറ്റു.
മാഹി പെരുന്നാൾ ചിത്രീകരിക്കാൻ പോകുന്നതിനിടെയാണ് അപകടമുണ്ടായതെന്നാണ് റിപ്പോർട്ട്. കണ്ണൂർ നാടാൽ മേഖലയിലെ ദേശീയപാതയിൽ സ്കൂട്ടറിൽ സഞ്ചരിക്കുകയായിരുന്ന ഇരുവരുടെയും വാഹനത്തിന് പിന്നിൽ കാർ ഇടിക്കുകയായിരുന്നു.
അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ അനൂപിനെ രക്ഷാപ്രവർത്തകർ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സുഹൃത്തിന് ചികിത്സ തുടരുകയാണ്.
അപകടത്തിന്റെ കൃത്യമായ സാഹചര്യങ്ങൾ സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല. വാഹനമോടിച്ചവരുടെ മൊഴികളും മറ്റ് തെളിവുകളും പരിശോധിച്ചശേഷമേ അപകടകാരണം വ്യക്തമാകൂ.






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.