ആന്ധ്രയിൽ ഡീസൽ മാറ്റുന്നതിനിടെ തീപിടിത്തവും സ്ഫോടനവും; ഏഴ് മരണം

ആന്ധ്രയിൽ ഡീസൽ മാറ്റുന്നതിനിടെ തീപിടിത്തവും സ്ഫോടനവും; ഏഴ് മരണം

ആന്ധ്രപ്രദേശ്: റോഡ് നിർമാണ സ്ഥലത്ത് വാഹനങ്ങളിലേക്ക് ഡീസൽ മാറ്റുന്നതിനിടെ തീപിടിത്തവും സ്ഫോടനവുമുണ്ടായി ഏഴ് പേർ മരിച്ചു. ആന്ധ്രപ്രദേശിലെ അല്ലൂരി സീതാരാമ രാജു ജില്ലയിൽ ശനിയാഴ്ച രാവിലെയാണ് അപകടമുണ്ടായത്.


അനന്തഗിരി മണ്ഡലത്തിലെ പീച്ചുമാമിഡി ഗ്രാമത്തിന് സമീപം നിർമാണപ്രവർത്തനങ്ങൾക്ക് ഉപയോഗിക്കുന്ന വാഹനങ്ങളിലേക്ക് ഡീസൽ മാറ്റുന്നതിനിടെയാണ് തീ പടർന്നത്. തുടർന്ന് സമീപത്തുണ്ടായിരുന്ന ടിപ്പർ ലോറിയിലേക്കും ഇരുചക്രവാഹനത്തിലേക്കും തീ വ്യാപിച്ചു. മൂന്ന് വാഹനങ്ങളും കത്തിനശിച്ചു.

മരിച്ചവരിൽ 44 വയസ്സുള്ള സർക്കാർ സ്കൂൾ അധ്യാപികയും മറ്റ് സംസ്ഥാനങ്ങളിൽനിന്നുള്ള തൊഴിലാളികളും ഉൾപ്പെടുന്നു. ഇന്ധനം കൈകാര്യം ചെയ്തതിലെ അശ്രദ്ധയാകാം അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. സ്ഫോടകവസ്തുക്കൾ ഉപയോഗിച്ചതിന്റെ തെളിവുകളൊന്നും പരിശോധനയിൽ കണ്ടെത്തിയിട്ടില്ലെന്ന് പൊലീസ് അറിയിച്ചു. അപകടത്തിന്റെ കൃത്യമായ കാരണം കണ്ടെത്താൻ അന്വേഷണം തുടരുകയാണ്.

മരിച്ചവരുടെ കുടുംബങ്ങൾക്ക് കരാറുകാരന്റെ ഭാഗത്തുനിന്ന് അഞ്ച് ലക്ഷം രൂപ വീതം ധനസഹായം നൽകുമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. അർഹരായവർക്ക് ഇൻഷുറൻസ് സഹായം ലഭ്യമാക്കുന്നതിനുള്ള നടപടികളും സ്വീകരിക്കും.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

കേരളത്തിലെ ക്രൈസ്തവ ദേവാലയങ്ങളിൽ എന്താണ് സംഭവിക്കുന്നത്? കരുവാരക്കുണ്ട് സംഭവം ചർച്ചയാകുന്നു!

വിദേശ ആയുധങ്ങൾക്ക് പകരം! ഇന്ത്യയുടെ #M72
 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !
×

UCMI Community Portal

Select language or browse our network