ഹൈദരാബാദ്: അമേരിക്കയിലെ മിസോറി സംസ്ഥാനത്തുണ്ടായ വാഹനാപകടത്തിൽ തെലങ്കാന സ്വദേശിനിയായ 31കാരി മരിച്ചു. മഹബൂബാബാദ് ജില്ലയിലെ മറിപെഡ മണ്ഡലം സ്വദേശിനിയായ ദരം സുപ്രിയയാണ് മരിച്ചത്.
ജോലി കഴിഞ്ഞ് സുഹൃത്തിനൊപ്പം കാറിൽ വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് അപകടമുണ്ടായത്. സുപ്രിയയും സുഹൃത്തും സഞ്ചരിച്ചിരുന്ന കാറിലേക്ക് പിന്നിൽനിന്നെത്തിയ ട്രക്ക് ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ഗുരുതരമായി പരുക്കേറ്റ സുപ്രിയ സംഭവസ്ഥലത്തുവച്ച് തന്നെ മരിച്ചു. കാറിലുണ്ടായിരുന്ന മറ്റൊരു ഇന്ത്യൻ യുവതിക്കും ഗുരുതരമായി പരുക്കേറ്റു. ഇവർ ആശുപത്രിയിൽ ചികിത്സയിലാണ്.
സുപ്രിയയുടെ ഭർത്താവ് പി. രഞ്ജിത്തും അമേരിക്കയിലാണ്. ഏകദേശം അഞ്ച് വർഷം മുൻപാണ് ഇരുവരും വിവാഹിതരായത്. ദമ്പതികൾക്ക് രണ്ടര വയസ്സുള്ള മകനുണ്ട്. അപകടവിവരം രഞ്ജിത്താണ് തെലങ്കാനയിലെ കുടുംബാംഗങ്ങളെ അറിയിച്ചത്.
സുപ്രിയയുടെ മൃതദേഹം നാട്ടിലെത്തിച്ച് സംസ്കാരച്ചടങ്ങുകൾ നടത്തുന്നതിനുള്ള നടപടികൾ കുടുംബം ആരംഭിച്ചു. മൃതദേഹം ഇന്ത്യയിലെത്തിക്കുന്നതിനുള്ള നടപടികൾ പൂർത്തിയാക്കാൻ അധികൃതരുടെ സഹായവും കുടുംബം തേടിയിട്ടുണ്ട്.





.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.