കീവ്: യുക്രെയ്നിലെ സുമി മേഖലയിലുള്ള ഇന്ത്യൻ കമ്പനിയായ കുസും ഗ്രൂപ്പിന്റെ ഫാർമസ്യൂട്ടിക്കൽ പ്ലാന്റിന് റഷ്യൻ ഡ്രോൺ ആക്രമണത്തിൽ വ്യാപക നാശനഷ്ടം. ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടതായും നിരവധി പേർക്ക് പരുക്കേറ്റതായും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. പ്ലാന്റിന്റെ പ്രധാന കെട്ടിടത്തിന് വലിയ നാശനഷ്ടമുണ്ടായിട്ടുണ്ട്.
ആക്രമണത്തിന് പിന്നാലെ പ്ലാന്റ് സ്ഥിതി ചെയ്യുന്ന മേഖലയിൽ നിന്ന് കനത്ത പുക ഉയരുന്നതിന്റെ ദൃശ്യങ്ങളും പുറത്തുവന്നു. യുക്രെയ്നിലെ കുസും ഗ്രൂപ്പിന്റെ പ്രവർത്തനങ്ങളുടെ പ്രധാന കേന്ദ്രങ്ങളിലൊന്നാണ് സുമിയിലെ പ്ലാന്റ്.
യുക്രെയ്നിലെ വിവിധ മേഖലകളിൽ റഷ്യൻ ഡ്രോൺ ആക്രമണങ്ങൾ തുടരുന്നതിനിടെയാണ് ഇന്ത്യൻ ഉടമസ്ഥതയിലുള്ള സ്ഥാപനത്തിന് നേരെയുണ്ടായ ആക്രമണം. ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ പ്ലാന്റിന്റെ പ്രവർത്തനങ്ങൾക്കും വലിയ തിരിച്ചടി നേരിട്ടതായി റിപ്പോർട്ടുകളുണ്ട്.
പ്ലാന്റിനുണ്ടായ നഷ്ടം നൂറുകണക്കിന് കോടി രൂപ വരെയാകാമെന്നാണ് പ്രാഥമിക കണക്ക്. എന്നാൽ നാശനഷ്ടത്തിന്റെയും ആൾനാശത്തിന്റെയും അന്തിമ കണക്ക് അധികൃതരുടെ വിശദമായ വിലയിരുത്തലിന് ശേഷമേ വ്യക്തമാകൂ.





.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.