യുവതിയെ ഗർഭിണിയാക്കിയ ശേഷം വിവാഹവാഗ്ദാനത്തിൽനിന്ന് പിന്മാറിയെന്ന് പരാതി; പത്തനംതിട്ട സിഐക്ക് സസ്പെൻഷൻ

യുവതിയെ ഗർഭിണിയാക്കിയ ശേഷം വിവാഹവാഗ്ദാനത്തിൽനിന്ന് പിന്മാറിയെന്ന് പരാതി; പത്തനംതിട്ട സിഐക്ക് സസ്പെൻഷൻ

പത്തനംതിട്ട: 28കാരിയായ യുവതിയെ വിവാഹവാഗ്ദാനം നൽകി ഒപ്പം താമസിപ്പിക്കുകയും ഗർഭിണിയായതോടെ വിവാഹവാഗ്ദാനത്തിൽനിന്ന് പിന്മാറുകയും ചെയ്തെന്ന പരാതിയിൽ പത്തനംതിട്ട ജില്ലാ ക്രൈം റെക്കോർഡ്സ് ബ്യൂറോ (ഡിസിആർബി) സിഐ ടി.കെ. വിനോദ് കൃഷ്ണയെ സസ്പെൻഡ് ചെയ്തു. തിരുവനന്തപുരം റേഞ്ച് ഐജിയാണ് നടപടി സ്വീകരിച്ചത്.


വിനോദ് കൃഷ്ണ എലവുംതിട്ട സ്റ്റേഷനിൽ സിഐയായി സേവനമനുഷ്ഠിച്ചിരുന്നപ്പോഴാണ് പത്തനംതിട്ട സ്വദേശിനിയായ യുവതിയുമായി പരിചയത്തിലായതെന്ന് റിപ്പോർട്ടിൽ പറയുന്നു. തുടർന്ന് തിരുവനന്തപുരം ജില്ലയിലേക്ക് സ്ഥലംമാറ്റം ലഭിച്ചപ്പോൾ യുവതിയെ ഒപ്പം താമസിപ്പിച്ചെന്നും പൊലീസ് ക്വാർട്ടേഴ്സിൽ ഭാര്യയെന്ന നിലയിൽ പരിചയപ്പെടുത്തിയെന്നും പരാതിയിലുണ്ട്.

ഒരു കേസിന്റെ അന്വേഷണവുമായി ബന്ധപ്പെട്ട് ഹൈദരാബാദിലേക്ക് പോയപ്പോഴും യുവതിയെ ഒപ്പം കൊണ്ടുപോയെന്നാണ് റിപ്പോർട്ട്. ആദ്യ ഭാര്യയുമായി വിവാഹമോചനം നേടിയശേഷം യുവതിയെ വിവാഹം കഴിക്കാമെന്ന് വാഗ്ദാനം നൽകിയിരുന്നതായും പരാതിയിൽ പറയുന്നു.

യുവതി ഗർഭിണിയായതോടെ വിവാഹവാഗ്ദാനത്തിൽനിന്ന് ഉദ്യോഗസ്ഥൻ പിന്മാറിയെന്നാണ് ആരോപണം. തുടർന്ന് യുവതി ഉന്നത പൊലീസ് ഉദ്യോഗസ്ഥർക്ക് പരാതി നൽകുകയായിരുന്നു. ജില്ലാ പൊലീസ് മേധാവിയുടെ പ്രാഥമിക അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് സസ്പെൻഷൻ നടപടി.

ഉദ്യോഗസ്ഥനെതിരെ ക്രിമിനൽ കേസ് രജിസ്റ്റർ ചെയ്യുന്ന കാര്യവും പൊലീസ് പരിശോധിച്ചുവരികയാണ്. ക്രിമിനൽ നടപടികളിലേക്ക് കടക്കേണ്ടതില്ലെന്നാണ് യുവതിയുടെ നിലപാടെന്നും റിപ്പോർട്ടിൽ പറയുന്നു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

കേരളത്തിലെ ക്രൈസ്തവ ദേവാലയങ്ങളിൽ എന്താണ് സംഭവിക്കുന്നത്? കരുവാരക്കുണ്ട് സംഭവം ചർച്ചയാകുന്നു!

വിദേശ ആയുധങ്ങൾക്ക് പകരം! ഇന്ത്യയുടെ #M72
 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !
×

UCMI Community Portal

Select language or browse our network