തിരഞ്ഞെടുപ്പ് കമ്മീഷനിൽ ഭിന്നത പരസ്യമായി; കമ്മിഷണർമാരുടെ കത്തുകൾ പുറത്ത്

തിരഞ്ഞെടുപ്പ് കമ്മീഷനിൽ ഭിന്നത പരസ്യമായി; കമ്മിഷണർമാരുടെ കത്തുകൾ പുറത്ത്

ന്യൂഡൽഹി: തിരഞ്ഞെടുപ്പ് കമ്മീഷനിലെ ഉദ്യോഗസ്ഥരുടെ ചുമതലകൾ മാറ്റിയതുമായി ബന്ധപ്പെട്ട് കമ്മിഷണർമാരായ സുഖ്ബീർ സിങ് സന്ധുവും വിവേക് ജോഷിയും കേന്ദ്ര കാബിനറ്റ് സെക്രട്ടറിക്ക് അയച്ച കത്തുകൾ പുറത്തുവന്നു. ഇതോടെ കമ്മീഷനിലെ ആഭ്യന്തര ഭിന്നത പരസ്യമായി.


സീനിയർ ഡെപ്യൂട്ടി തിരഞ്ഞെടുപ്പ് കമ്മിഷണർ മനീഷ് ഗാർഗ്, മറ്റ് കമ്മിഷണർമാരുമായി കൂടിയാലോചിക്കാതെയാണ് ഉദ്യോഗസ്ഥരുടെ ചുമതലകളിൽ മാറ്റം വരുത്തിയതെന്നാണ് കത്തുകളിലെ പ്രധാന ആരോപണം. കമ്മീഷന്റെ അംഗീകാരമില്ലാതെ ഇത്തരം മാറ്റങ്ങൾ വരുത്തരുതെന്ന നിർദേശങ്ങൾ ലംഘിക്കപ്പെട്ടതായും കത്തുകളിൽ ചൂണ്ടിക്കാട്ടുന്നു.

വിവരാവകാശ രേഖകളിലൂടെയാണ് കത്തുകളുടെ വിവരങ്ങൾ പുറത്തുവന്നത്. പരാതികൾ ലഭിച്ചതിനെ തുടർന്ന് മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിൽനിന്ന് അഭിപ്രായം തേടാൻ കാബിനറ്റ് സെക്രട്ടേറിയറ്റ് തീരുമാനിച്ചതായും രേഖകൾ വ്യക്തമാക്കുന്നു.

എന്നാൽ, കമ്മിഷണർമാർ വ്യക്തിപരമായാണ് പരാതികൾ നൽകിയതെന്നും അവ കമ്മീഷന്റെ ഔദ്യോഗിക പരാതിയായി പരിഗണിക്കാനാവില്ലെന്നും രേഖകളിൽ പറയുന്നു. ഗ്യാനേഷ് കുമാർ ഇതുസംബന്ധിച്ച് മറുപടി നൽകിയോ എന്ന കാര്യത്തിൽ വ്യക്തതയില്ല.

തിരഞ്ഞെടുപ്പ് കമ്മീഷനിലെ തീരുമാനങ്ങൾ എടുക്കുന്ന രീതിയും ഉദ്യോഗസ്ഥരുടെ ചുമതലകൾ മാറ്റുന്നതിലെ നടപടിക്രമങ്ങളും സംബന്ധിച്ച ചോദ്യങ്ങളാണ് സംഭവത്തോടെ ഉയരുന്നത്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

കേരളത്തിലെ ക്രൈസ്തവ ദേവാലയങ്ങളിൽ എന്താണ് സംഭവിക്കുന്നത്? കരുവാരക്കുണ്ട് സംഭവം ചർച്ചയാകുന്നു!

വിദേശ ആയുധങ്ങൾക്ക് പകരം! ഇന്ത്യയുടെ #M72
 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !
×

UCMI Community Portal

Select language or browse our network