വാഷിങ്ടൺ: ഇൻഫോസിസ്, ടിസിഎസ് ഉൾപ്പെടെ എട്ട് പ്രമുഖ ടെക് കമ്പനികളുമായി ബന്ധപ്പെട്ട ഗ്രീൻ കാർഡ് നടപടികളിൽ നിയന്ത്രണം ഏർപ്പെടുത്തി യുഎസ് ഭരണകൂടം. പെർമനന്റ് ലേബർ സർട്ടിഫിക്കേഷൻ പ്രോഗ്രാമായ (PERM) ഈ നടപടിയുടെ ഭാഗമായി പുതിയ അപേക്ഷകൾ സ്വീകരിക്കുന്നതും നിലവിലുള്ള അപേക്ഷകളുടെ നടപടികൾ തുടരുന്നതും നിർത്തിവച്ചതായി റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. ഒക്ടോബർ എട്ടിനാണ് നടപടി പ്രഖ്യാപിച്ചത്.
ഗ്രീൻ കാർഡിനായുള്ള പ്രധാന ഘട്ടമാണ് PERM. ഇതിലെ നിയന്ത്രണം ബാധിത കമ്പനികളിലൂടെ സ്ഥിരതാമസത്തിന് അപേക്ഷിക്കുന്ന ഇന്ത്യൻ ഐടി ജീവനക്കാരുടെ നടപടികൾ വൈകിപ്പിച്ചേക്കാം. വർഷങ്ങളായി അമേരിക്കയിൽ ജോലി ചെയ്യുന്നവർക്ക് ദീർഘകാല താമസപദ്ധതികളിലും ഇത് അനിശ്ചിതത്വം സൃഷ്ടിക്കാം.
അതേസമയം, ഈ നടപടി എല്ലാ എച്ച്-1ബി വിസകളും റദ്ദാക്കിയെന്നോ ജീവനക്കാർ ഉടൻ അമേരിക്ക വിടണമെന്നോ അർഥമാക്കുന്നില്ല. നിയന്ത്രണം എത്രകാലം തുടരുമെന്നും അപേക്ഷകളുടെ നടപടികൾ എപ്പോൾ പുനരാരംഭിക്കുമെന്നും വ്യക്തമാകേണ്ടതുണ്ട്.






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.