സന: യെമനിലെ സൈനിക പരിശീലന ക്യാമ്പിന് നേരെ ഹൂതി വിമതർ നടത്തിയ ശക്തമായ ബാലിസ്റ്റിക് മിസൈൽ ആക്രമണത്തിൽ 53 പേർ കൊല്ലപ്പെട്ടു. സംഭവത്തിൽ ഇരുന്നൂറിലധികം പേർക്ക് ഗുരുതരമായി പരിക്കേറ്റു.
ഷബ്‌വ പ്രവിശ്യയിലെ അൽ-ജർദാൻ ജില്ലയിലുള്ള അൽ-ആലം സൈനിക പരിശീലന ക്യാമ്പിന് നേരെയാണ് ആക്രമണം ഉണ്ടായത്. യെമൻ സർക്കാർ സൈന്യത്തിന്റെ നിയന്ത്രണത്തിലുള്ള ക്യാമ്പിൽ രാവിലെയുള്ള പരേഡും പരിശീലനങ്ങളും നടക്കുന്നതിനിടെ മൂന്ന് ബാലിസ്റ്റിക് മിസൈലുകൾ പതിക്കുകയായിരുന്നു.
കൊല്ലപ്പെട്ടവരിലും പരിക്കേറ്റവരിലും ഭൂരിഭാഗവും പുതുതായി സൈന്യത്തിൽ ചേർന്നവരാണ്. പരിക്കേറ്റവരെ സമീപത്തെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. ഇവരിൽ പലരുടെയും നില അതീവ ഗുരുതരമായി തുടരുന്നതിനാൽ മരണസംഖ്യ ഇനിയും ഉയർന്നേക്കാമെന്ന് പ്രാദേശിക വൃത്തങ്ങൾ അറിയിച്ചു.
സൗദി സഖ്യസേനയുടെ പിന്തുണയോടെ പ്രവർത്തിക്കുന്ന യെമൻ സർക്കാർ സൈന്യത്തിന്റെ കേന്ദ്രമാണ് തങ്ങൾ ലക്ഷ്യമിട്ടതെന്ന് ഹൂതി സൈനിക വക്താവ് വ്യക്തമാക്കി. സംഭവത്തെ തുടർന്ന് മേഖലയിൽ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.